ഇന്ന് കൊറോണയെ പ്രതിരോധിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകളും ഈ വൈറസ് ബാധയെ തടയാനുള്ള സന്ദേശങ്ങളും സമൂഹത്തിൻ്റെ വിവിധ മേഖലകളിലുള്ളവർ വീഡിയോ രൂപത്തിലൂടെയും അല്ലാതെയും ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. സർക്കാരിൻ്റെ നിർദ്ദേശങ്ങൾ കലാകാരന്മാർ അവരുടെ കലാസൃഷ്ടികളിലൂടെ പൊതുസമൂഹത്തിലേക്ക് എത്തിക്കുന്നത് അഭിനന്ദനീയമാണ്. പ്രശസ്ത നർത്തകി ഡോ.മേതിൽ ദേവികയുടെ ഈ വീഡിയോ വളരെ വ്യത്യസ്തമായ ഒന്നാണ്. മോഹിനിയാട്ടത്തിൽ വ്യത്യസ്ത പരീക്ഷണം നടത്തിയിട്ടുള്ള ഡോക്ടർ മേതിൽ ദേവികയുടെ കൊറോണ എന്ന മഹാമാരിക്ക് എതിരെയുള്ള ഈ പരിശ്രമത്തിന് ആശംസകൾ. ആരോഗ്യമന്ത്രി ഷൈലജ ടീച്ചറുടെ ആമുഖത്തോടു കൂടിയ ഈ വീഡിയോ ഇവിടെ പങ്കുവെയ്ക്കുന്നു. കൊറോണ വൈറസ് …
Read More »ഉടലുകൊണ്ടകന്നു നാം ഉയിരുകൊണ്ടടുത്തിടും.. ശ്രദ്ധ നേടി സിത്താരയുടെ കൊറോണ പാട്ട്..
മനുഷ്യരെ ആശങ്കയിലാക്കി കടന്നു വന്ന കൊറോണ വൈറസിനെ ഇല്ലാതാക്കാൻ ഒരേ മനസ്സോടെ സർക്കാറിൻ്റെ നിർദ്ദേശങ്ങൾ നമ്മുക്ക് അനുസരിക്കാം. സാമൂഹിക അകലം ഒഴിവാക്കി വീട്ടിലിരുന്ന് കൊണ്ട് കരുതലോടെ രാജ്യത്തെ കാക്കാം. ഇതും നമ്മൾ ഒറ്റക്കെട്ടായി അതിജീവിക്കുക തന്നെ ചെയ്യും. പതറാതെ, പേടികൂടാതെ, മഹാമാരിയെ പ്രതിരോധിക്കാൻ പോരാടാം. പരിമിതമായ ഈ സാഹചര്യത്തിൽ നിന്നു കൊണ്ട് പെട്ടെന്ന് ഒരു കൊറോണ പാട്ട് പ്രിയപ്പെട്ടവർക്കായി ഒരുക്കി പിന്നണി ഗായിക സിത്താര കൃഷ്ണകുമാർ. ഈ ഒരു നിമിഷത്തിൽ കലാകാരന്മാർ അവരുടെ കലാസൃഷ്ടികളിലൂടെ ജനങ്ങളെ ബോധവൽക്കരിക്കുന്നത് തികച്ചും പ്രശംസനീയമാണ്. മനു മഞ്ജിത്തിൻ്റെ ഗാനരചനയ്ക്ക് …
Read More »കാക്കിക്കുള്ളിലെ കലാപ്രതിഭകൾ ഒരുക്കിയ കൊറോണ കവിത ശ്രദ്ധേയമാകുന്നു..
ഇന്ന് ലോകമെങ്ങും കൊറോണ വൈറസ് വ്യാപനത്തിൻ്റെ പിടിയിലാണ്. ദിനംപ്രതി ഓരോ രാജ്യങ്ങളിലേക്കും മനുഷ്യരിലേയ്ക്കും പടർന്ന് കൊണ്ടിരിക്കുന്ന ഈ മഹാമാരിയെ അതിജീവിക്കാനുള്ള കഠിന ശ്രമത്തിലാണ് നമ്മുടെ ഗവൺമെൻ്റും, ആരോഗ്യ പ്രവർത്തകരും. എങ്ങിനെ നമ്മുക്ക് ഇതിനെ പ്രതിരോധിക്കാം എന്ന് സമൂഹ മാധ്യമങ്ങളിലൂടെ പല രീതിയിലുള്ള സന്ദേശങ്ങൾ വരുന്നുണ്ട്. പാട്ടിലൂടെയും കവിതയിലൂടെയും കൊറോണയെ തടയാനുള്ള നല്ല നിർദ്ദേശങ്ങൾ നൽകി വരുന്ന എല്ലാവർക്കും അഭിനന്ദനങ്ങൾ നേരുന്നു. അബ്ദുള്ളക്കുട്ടി സാറിൻ്റെ രചനയിൽ ദീപ മാഡം ആലപിച്ച ഈ കവിത നിമിഷം നേരം കൊണ്ട് സോഷ്യൽ മീഡിയ ഏറ്റെടുത്തു. തൊട്ടിൽപ്പാലം ജനമൈത്രി പോലീസാണ് …
Read More »കൊറോണയെ അതിജീവിക്കാൻ ബോധവത്ക്കരണ വീഡിയോയുമായി അമ്മാമയും കൊച്ചുമോനും
ടിക് ടോക്ക് ചെറു വീഡിയോകളിലൂടെ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ച രണ്ട് പേരാണ് അമ്മാമയും കൊച്ചു മോനും. ചിരിപ്പിക്കുകയും നമ്മളെ ചിന്തിപ്പിക്കുകയും ചെയ്യുന്ന നിരവധി വീഡിയോകൾ ഇവർ ഇതുവരെ ചെയ്തിട്ടുണ്ട്. ടിക് ടോക്കിലാണ് തുടങ്ങിയതെങ്കിലും പിന്നീട് യൂട്യൂബ് ചാനൽ വഴിയും ഫെയ്സ്ബുക്ക് പേജിലൂടെയും കൂടുതൽ ദൈർഘ്യമുള്ള വീഡിയോകൾ ഇവർ പങ്കുവെയ്ക്കുകയുണ്ടായി. കാലിക പ്രസക്തിയുള്ള വിഷയങ്ങള നർമ്മത്തിൽ ചാലിച്ച് ജനങ്ങളിലെത്തിക്കാനുള്ള അമ്മാമയുടെയും കൊച്ചുമോൻ്റെയും പരിശ്രമത്തിന് അഭിനന്ദനങ്ങൾ. ലോക വ്യാപകമായി കോറോണ പടർന്നു പിടിച്ച ഈ സാഹചര്യത്തിലും ഇവർ പുതിയ വീഡിയോയിലൂടെ സമൂഹത്തിന് നല്ലൊരു സന്ദേശം നൽകുകയാണ്. …
Read More »