കൊറോണയെ അതിജീവിക്കാൻ ബോധവത്ക്കരണ വീഡിയോയുമായി അമ്മാമയും കൊച്ചുമോനും

ടിക് ടോക്ക് ചെറു വീഡിയോകളിലൂടെ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ച രണ്ട് പേരാണ് അമ്മാമയും കൊച്ചു മോനും. ചിരിപ്പിക്കുകയും നമ്മളെ ചിന്തിപ്പിക്കുകയും ചെയ്യുന്ന നിരവധി വീഡിയോകൾ ഇവർ ഇതുവരെ ചെയ്തിട്ടുണ്ട്. ടിക് ടോക്കിലാണ് തുടങ്ങിയതെങ്കിലും പിന്നീട് യൂട്യൂബ് ചാനൽ വഴിയും ഫെയ്സ്ബുക്ക് പേജിലൂടെയും
കൂടുതൽ ദൈർഘ്യമുള്ള വീഡിയോകൾ ഇവർ
പങ്കുവെയ്ക്കുകയുണ്ടായി.

കാലിക പ്രസക്തിയുള്ള വിഷയങ്ങള നർമ്മത്തിൽ ചാലിച്ച് ജനങ്ങളിലെത്തിക്കാനുള്ള അമ്മാമയുടെയും കൊച്ചുമോൻ്റെയും പരിശ്രമത്തിന് അഭിനന്ദനങ്ങൾ. ലോക വ്യാപകമായി കോറോണ പടർന്നു പിടിച്ച ഈ സാഹചര്യത്തിലും ഇവർ പുതിയ വീഡിയോയിലൂടെ സമൂഹത്തിന് നല്ലൊരു സന്ദേശം നൽകുകയാണ്. എല്ലാവരും കാണുക കൂട്ടുകാരിലേയ്ക്ക് എത്തിക്കുക..