വശ്യ സുന്ദരമായ ആലാപനത്തിലൂടെ പറയാൻ മറന്ന പരിഭവങ്ങളുമായി ലിബിൻ സ്കറിയ

ലിബിൻ സ്റ്റേജിൽ എത്തുമ്പോൾ ഒരു വിസ്മമായി മാറാറുണ്ട്. തൻ്റേതായ ശൈലിയിൽ സ്വതസിദ്ധമായി പാടുന്ന ഗായകൻ. ഒഴിവു സമയങ്ങളിൽ സ്വന്തമായി ജോലി ചെയ്യുകയും ആ സമ്പാദ്യത്തിലൂടെ പഠിക്കുകയും പാട്ടിനെ ജീവനായി കൊണ്ട് നടക്കുകയും ചെയ്ത ചെറുപ്പക്കാരൻ. സംഗീത ലോകത്തിലെ ഈ പ്രതിഭ മലയാളി മനസ്സിൽ പാട്ടിൻ്റെ പുതു വസന്തം തീർക്കുകയാണ്.

സംഗീതലോകത്ത് പുത്തൻ പ്രതീക്ഷകളുമായ് യാത്ര തുടരുന്ന ലിബിന്റെ നിരവധി ഗാനങ്ങൾ ജഡ്ജസിനെയും പ്രേക്ഷകരെയും അമ്പരപ്പിച്ചിട്ടുണ്ട് ഈ ഗാനവും വശ്യസുന്ദരമായ ഒരു അനുഭൂതിയിലേക്ക് നമ്മെ കൂട്ടികൊണ്ട് പോകുന്നു.മധുരമൂറുന്ന ശബ്ദത്താൽ മനസ്സിൽ സംഗീതത്തിൻ്റെ പുതുമഴ പെയ്യിക്കുന്ന ഈ മാന്ത്രിക ഗായകന് ആശംസകൾ