ഒന്നര ഏക്കറിൽ കൃഷി ചെയ്ത പച്ചക്കറികൾ പാവപ്പെട്ടവർക്ക് സൗജന്യമായി നൽകുന്ന ഒരു കർഷകൻ

ഇടുക്കി സ്വദേശിയായ യദു ഒരു മറൈൻ എഞ്ചിനീയറായിരുന്നു. പിന്നീട് ആ ജോലി ഉപേക്ഷിക്കുയും അദ്ദേഹം കൃഷിയിലേയ്ക്ക് കടന്നു വരികയും ചെയ്തു. കൊറോണയുടെ പശ്ചാത്തലത്തിൽ ഇപ്പോൾ രാജ്യമെങ്ങും ലോക്ക് ഡൗൺ ആണ്. ഈ ഒരു സാഹചര്യത്തിൽ ഭക്ഷണത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന പാവപ്പെട്ട സാധാരണ കുടുംബങ്ങൾക്ക് പച്ചക്കറികൾ എത്തിക്കുകയാണ് ഈ യുവ കർഷകൻ.

തൻ്റെ ഒന്നര ഏക്കറോളം വരുന്ന കൃഷിയിടത്തിലെ പച്ചക്കറികൾ നിറഞ്ഞ മനസ്സോടെ സൗജന്യമായി മറ്റുള്ളവർക്ക് നൽകാൻ തയ്യാറായ ആ നല്ല മനസ്സിന് ഒരായിരം അഭിനന്ദനം. അമ്മയ്ക്കൊരുമ്മ എന്ന പേരിലുള്ള സന്നദ്ധ സംഘടന വഴിയാണ് അർഹതപ്പെട്ടവരുടെ കൈകളിലേയ്ക്ക് എത്തിക്കുന്നത്. പച്ചക്കറികളോടൊപ്പം അരി, പലചരക്ക് സാധനങ്ങളെല്ലാം തന്നെ അർഹരായ കുടുംബങ്ങൾക്ക് എത്തിച്ചു നൽകുന്നുണ്ടെന്ന് യദു പറയുന്നു.