ഭക്ഷണത്തിന് ബുദ്ധിമുട്ടിയ ട്രാൻസ്ജെൻഡേഴ്സിന് സാമ്പത്തിക സഹായം നൽകി മഞ്ജു വാര്യർ

മലയാളികളുടെ പ്രിയപ്പെട്ട നായിക മഞ്ചു വാര്യർ ഒരു കാലത്ത് മിന്നിതിളങ്ങി സിനിമാ ലോകത്ത് നിന്നിരുന്ന സമയത്താണ് ഇവർ കല്യാണം കഴിഞ്ഞു കുടുബത്തിലേക്ക് മാറിനിന്നത്. വർഷങ്ങൾക്ക് ശേഷം വീണ്ടും സിനിമാ ലോകത്തിലേക്ക് വന്ന ഈ താരത്തെ മലയാളികൾ രണ്ടു കൈയും നീട്ടി സ്വീകരിച്ചു. ട്രാൻസ്ജെൻഡേഴ്സ് സംഘടനയായ ദ്വയയിലൂടെയാണ് മഞ്ചു സഹായം നൽകിയത്.

എല്ലാദിവസവും ഞാൻ മഞ്ചുചേച്ചിക്ക് മെസേജ് അയക്കാറുണ്ടെന്നും കഴിഞ്ഞ ദിവസം കൊറോണയെ കുറിച്ച് സംസാരിച്ചപ്പോൾ കുട്ടികളെ കുറിച്ചും ചോദിച്ചു. അവർ സുരക്ഷിതരാണോ എന്നാണ് ചേച്ചി ചോദിച്ചത്. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ രജ്ജു രജ്ഞിമാർ വീഡിയോയിൽ പറയുന്നു. അവർ സുരക്ഷിതരാണെന്നും ഭക്ഷണത്തിന്റെ കാര്യത്തിൽ മാത്രമാണ് പ്രശ്നമുള്ളത് എന്ന് പറഞ്ഞപ്പോൾ ഭക്ഷണ സാധനങ്ങൾ വാങ്ങാനായി 35,000 രൂപയോളം ഉടനടി ദ്വയയുടെ അക്കൗണ്ടിലേയ്ക്ക് മഞ്ജു ട്രാൻസ്ഫർ ചെയ്തു. അങ്ങനെയാണ് 50 ട്രാൻസ്ജെൻഡേഴ്സിന് ഭക്ഷണം വാങ്ങാനായി പണം നൽകി മഞ്ചു വാര്യർ സഹായിച്ചത്.