മോഹിനിയാട്ടത്തിലൂടെ കോറോണ ബോധവൽക്കരണവുമായി പ്രശസ്ത നർത്തകി മേതിൽ ദേവിക.

ഇന്ന് കൊറോണയെ പ്രതിരോധിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകളും ഈ വൈറസ് ബാധയെ തടയാനുള്ള സന്ദേശങ്ങളും സമൂഹത്തിൻ്റെ വിവിധ മേഖലകളിലുള്ളവർ വീഡിയോ രൂപത്തിലൂടെയും അല്ലാതെയും ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. സർക്കാരിൻ്റെ നിർദ്ദേശങ്ങൾ കലാകാരന്മാർ അവരുടെ കലാസൃഷ്ടികളിലൂടെ പൊതുസമൂഹത്തിലേക്ക് എത്തിക്കുന്നത് അഭിനന്ദനീയമാണ്. പ്രശസ്ത നർത്തകി ഡോ.മേതിൽ ദേവികയുടെ ഈ വീഡിയോ വളരെ വ്യത്യസ്തമായ ഒന്നാണ്.

മോഹിനിയാട്ടത്തിൽ വ്യത്യസ്ത പരീക്ഷണം നടത്തിയിട്ടുള്ള ഡോക്ടർ മേതിൽ ദേവികയുടെ കൊറോണ എന്ന മഹാമാരിക്ക് എതിരെയുള്ള ഈ പരിശ്രമത്തിന് ആശംസകൾ. ആരോഗ്യമന്ത്രി ഷൈലജ ടീച്ചറുടെ ആമുഖത്തോടു കൂടിയ ഈ വീഡിയോ ഇവിടെ പങ്കുവെയ്ക്കുന്നു. കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി നമ്മൾ പാലിക്കേണ്ട സുരക്ഷയും, മുൻകരുതലുകളും നൃത്ത രൂപത്തിൽ സമൂഹത്തിൽ എത്തിച്ച മേതിൽ ദേവികക്ക് ഭാവുകങ്ങൾ

Scroll to Top