ജയകൃഷ്ണൻ പാടിയ തുളസിക്കതിർ ഗാനത്തിന് നൃത്ത ചുവടുകളുമായി രണ്ട് സഹോദരിമാർ

ഈ കൃഷ്ണഭക്തി ഗാനം കേട്ടാൽ മൂളി നോക്കാത്ത ആരും ഉണ്ടാവില്ല. അത്രമേൽ മനോഹരമാണ്. ഇപ്പോൾ ഇതാ ആ ഗാനത്തിന് ഒപ്പം ചുവടുവച്ച് രണ്ട് ഗോപികമാരും. വാക്കുകളാൽ വർണ്ണിക്കുന്നതിലും എത്രയോ ഭംഗിയാണ് ഇവരുടെ നൃത്തം കാണാൻ. കൈമുദ്രകളാലും കണ്ണിന്റെ ഭാവങ്ങളാലും പാട്ടു പോലെ ഒഴുകുന്ന നടനം. പ്രത്യേകിച്ച് തയ്യാറൊപ്പുകളൊന്നുമില്ലാതെ ചെയ്ത ഒരു നൃത്തമാണ്.

അതുകൊണ്ട് തന്നെ എന്തെങ്കിലും തെറ്റുകൾ വന്നിട്ടുണ്ടെങ്കിൽ അത് എല്ലാവരും ക്ഷമിച്ച് ഈ പ്രതിഭകളെ സപ്പോർട്ട് ചെയ്യണം. മൊബൈൽ ക്യാമറയിലാണ് ഈ നൃത്തം ഷൂട്ട് ചെയ്തിരിക്കുന്നത്. അഭിരാമി ഭാസ്ക്കറിൻ്റെ യൂട്യൂബ് ചാനലിലൂടെ പോസ്റ്റ് ചെയ്ത ഈ നൃത്ത വീഡിയോക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സ്റ്റാർ സിങ്ങറിലൂടെ താരമായ പ്രിയ ഗായകൻ ജയകൃഷ്ണൻ്റെ സുന്ദര ആലാപനം.

Scroll to Top