ഇത് കൊണ്ടൊക്കെ തന്നെയാണ് ഇവരെ ഭൂമിയിലെ മാലാഖമാർ എന്ന് നമ്മൾ വിളിക്കുന്നത്

കൊറോണ വൈറസ് എന്ന മഹാവിപത്തിൽ നിന്നും രക്ഷപെട്ടത് വൃദ്ധ ദമ്പതികൾ. ഇവരെ ഒരു റൂമിൽ നിരീക്ഷണത്തിലാണ് കിടത്തിയിരുന്നത്. ഒരാൾ ഫുഡ് കഴിച്ചതു കാണുമ്പോഴെ മറ്റേയാളും ഫുഡ് കഴിക്കുമായിരുന്നുള്ളു. 4 മണിക്കൂർ ഇടവിട്ടുള്ള ഡ്യൂട്ടിയായിരുന്നു നേഴ്‌സുമാർക്ക് കൊടുത്തിരുന്നത്. ഇവർ ഇവരെ വളരെ ശ്രദ്ധയോടെയും സ്നേഹത്തോടെയുമാണ് പരിചരിച്ചിരുന്നത്. ഉറങ്ങാൻ കഴിയാത്ത ഇവർക്ക് പാട്ട് പാടി കൊടുത്താണ് ഉറക്കിയിരുന്നത് എന്നും നേഴ്സുമാർ പറയുന്നു. ഇത് ആരോഗ്യമേഖലയിൽ തന്നെ അഭിമാന നിമിഷമാണ്.

കൊറോണ വൈറസ് എന്ന മഹാമാരിയെ നമ്മുക്ക് ചെറുത്തു നിൽക്കാൻ ഇതു പോലെയുള്ള ആരോഗ്യ പ്രവർത്തകരും, ഡോക്ടേഴ്സും, ഗവൺമെന്റും ഉണ്ടെങ്കിൽ ഇതിൽ നിന്നും പുറത്ത് കടക്കുക തന്നെ ചെയ്യും. നമ്മൾ ഓരോരുത്തരും വീടിനുള്ളിൽ തന്നെ ഇരിക്കൂ, നമ്മുക്ക് ഒപ്പം സർക്കാരും ആരോഗ്യ മേഖലയിലെ ഉദ്യാഗസ്ഥരും, പോലീസും എല്ലാരും കൂടെ തന്നെയുണ്ട്. ദൈവത്തിന്റെ സ്വന്തം നാട്ടിലെ മാലാഖമാർ രാവും പകലും ഇല്ലാതെ കഷ്ടപെടുന്നത് നമ്മുക്ക് വേണ്ടിയാണ്.