സാജൻ എന്ന ഹിന്ദി ചിത്രത്തിലെ ഹിറ്റ് ഗാനം ഹാർമോണിയം വായിച്ച് കൊണ്ട് ഗംഭീരമായി പാടി ഈ മിടുക്കൻ ഞെട്ടിച്ചു.

സംഗീതപരമായും മറ്റ് കലാപരമായും കഴിവ് പ്രകടിപ്പിക്കുന്ന ഒത്തിരി പ്രതിഭകളുടെ വ്യത്യസ്തങ്ങളായ വീഡിയോകൾ നമ്മൾ സോഷ്യൽ മീഡിയ വഴി കണ്ട് ആസ്വദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യാറുണ്ട്. കൈയ്യിൽ ഒരു മൊബൈൽ ഫോൺ ഉണ്ടെങ്കിൽ സമൂഹ മാധ്യമങ്ങളിലൂടെ തങ്ങളുടെ കഴിവുകൾ ഇന്ന് എല്ലാവരിലേക്കും എത്തിക്കാൻ എളുപ്പം കഴിയുന്നു.

ഇവിടെ താഴെ നൽകിയിട്ടുള്ള വീഡിയോയിൽ ഒരു കൊച്ചു കുട്ടിയുടെ ഗംഭീരമായ പ്രകടനം നമുക്ക് കാണാം. പാട്ട് മനോഹരമായി ആലപിക്കുന്നതിനൊപ്പം തന്നെ ഹാർമോണിയവും വായിക്കുന്ന ഈ മിടുക്കൻ്റെ കഴിവ് കലയെ സ്നേഹിക്കുന്നവർ തീർച്ചയായും പ്രോത്സാഹിപ്പിക്കേണ്ടതാണ്. ഹരിയാനയിൽ നിന്നുള്ള അവി ത്രിഖ എന്ന ബാലൻ്റെ വീഡിയോയാണ് ആസ്വാദകർ ഏറ്റെടുത്ത് വൈറലാക്കിയിരിക്കുന്നത്.

Scroll to Top