തമിഴ് റിയാലിറ്റി ഷോയിൽ നറുമുഖയെ ഗാനം അസാധ്യമായി പാടി അതിശയിപ്പിച്ച പ്രകടനവുമായി ആര്യനന്ദ

സീ ചാനലിൻ്റെ തമിഴ് റിയാലിറ്റി ഷോ സരിഗമപയിൽ ആര്യനന്ദ അതിസുന്ദരമായി പാടിയ ഒരു ഗാനത്തിൻ്റെ വീഡിയോ ഏവർക്കുമായി സന്തോഷപൂർവ്വം സമർപ്പിക്കുന്നു. 2018 ൽ സീ ടിവിയുടെ ഒഫീഷ്യൽ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോണിത്. ഇരുപത്തി മൂവായിരം ലൈക്കും ഒൻപതായിരലധികം ഷെയറും നേടിയ ഈ ഗാനം എട്ട് ലക്ഷത്തിലധികം ആളുകളാണ് ഈ പേജിലൂടെ കണ്ടത്.

പ്രശസ്ത ഗായകരായ ശ്രീനിവാസ്, സുജാത മോഹൻ തുടങ്ങിയവർ ജഡ്ജസ്സായി എത്തിയ ഈ റിയാലിറ്റി ഷോയിലെ ആര്യനന്ദയുടെ പെർഫോമൻസ് അതിമനോഹരമായിരുന്നു. മുതിർന്ന ഒരു ഗായികയെ പോലെ വളരെ അനായാസമായി മധുരമായ ശബ്ദത്തിൽ മോൾ പാടുമ്പോൾ കേൾക്കുന്ന ആരും ഒരു നിമിഷം അദ്ഭുതപ്പെട്ട് പോകും. പാട്ടിന് ശേഷം
ആര്യനന്ദയുടെ അരികിലെത്തി ജഡ്ജായ പിന്നണി ഗായകൻ ശ്രീനിവാസ് അഭിനന്ദിക്കുന്നതും വീഡിയോയിൽ നമുക്ക് കാണാൻ സാധിക്കും.