കുഞ്ഞ് അൻവിത ചികിത്സക്കായി ഹൈദ്രാബാദിലേക്ക്. കരുതലോടെ പോലീസും ആരോഗ്യ പ്രവർത്തകരും

കണ്ണിന് ക്യാൻസർ ബാധിച്ച് ഹൈദരാബാദിൽ കഴിഞ്ഞ ഒന്നര കൊല്ലമായി ചികിത്സ തുടർന്ന് കൊണ്ട് പോയിരുന്ന അൻവിത എന്ന കുഞ്ഞിനെ അവിടേയ്ക്ക് കൊണ്ട് പോകാൻ സഹായിക്കണമെന്ന് അഭ്യർത്ഥിച്ച് കുട്ടിയുടെ അച്ഛൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. നിമിഷങ്ങൾക്കകം അത് മാധ്യമങ്ങൾ ഏറ്റെടുത്തു. മാതൃഭൂമി ചാനൽ വാർത്ത നൽകുകയും ശേഷം സർക്കാർ ഇടപെട്ട് ഹൈദരാബാദിലേയ്ക്കുള്ള കുഞ്ഞിൻ്റെ യാത്രയ്ക്ക് സൗകര്യം ഏർപ്പെടുത്തി.

ക്യാൻസർ ചികിത്സക്കായ് അൻവിത ഹൈദ്രബാദിലേക്ക് പോവുകയാണ്, അൻവിതക്കായ് പ്രാർത്ഥിക്കാം. അൻവിതയുടെ മാതാപിതാക്കളായ വിനീതിന്റെയും ഗോപികയുടെയും അഭ്യർത്ഥനയും കുഞ്ഞിന്റെ പുഞ്ചിരിയും സർക്കാർ കണ്ടു. സോഷ്യൽ സെക്യൂരിറ്റി മിഷൻ ഓഫീസർ രാവിലെ തന്നെ വീട്ടിലെത്തി. ആബുലൻസിന് പാതയെരുക്കാൻ ജില്ലാ പോലീസ് ഉദ്യാഗസ്ഥർക്ക് എ.ഡി.ജി.പി.മനോജ് എബ്രഹാം ഉത്തരവിട്ടു.

Scroll to Top