വിദ്യാസാഗർ സംഗീതം നൽകിയ രണ്ട് സൂപ്പർ ഹിറ്റ് ഗാനങ്ങൾ ജയചന്ദ്രൻ സാർ മനോഹരമായി പാടുന്നു

ഈ ലോക്ക് ഡൗൺ കാലത്ത് രാത്രിയിൽ ഒരുപിടി നല്ല ഗാനങ്ങളുമായി എത്തുകയാണ് മലയാളത്തിൻ്റെ പ്രിയ സംഗീത സംവിധായകനായ ശ്രീ.എം.ജയചന്ദ്രൻ. എന്നെന്നും ഓരോ സംഗീത ആസ്വാദകരും ഓർമ്മയിൽ സൂക്ഷിക്കുന്ന സുന്ദര ഗാനങ്ങൾ സ്വതസിദ്ധമായ ശൈലിയോടെ മനം കുളിർപ്പിക്കുന്ന ആലാപനത്താൽ മനോഹരമാക്കുന്ന ജയചന്ദ്രൻ സാറിന് അഭിനന്ദനം അറിയിക്കുന്നു.

ഇന്നലെ രാത്രിയിൽ അദ്ദേഹം രണ്ട് ഗാനങ്ങളുടെ കുറച്ചു ഭാഗം പാടി തൻ്റെ ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചു. ചെറു പുഞ്ചിരിയോടെ ലയിച്ച് പാടിയുള്ള സാറിൻ്റെ വീഡിയോ കാണുമ്പോൾ മനസ്സിന് എന്തെന്നില്ലാത്ത സന്തോഷവും ആശ്വാസവും ലഭിക്കുന്നു. ശുദ്ധ സംഗീതത്തെ സ്നേഹിക്കുകയും ആരാധിക്കുയും ചെയ്യുന്ന ഇദ്ദേഹത്തെ പോലെയുള്ള കലാകാരന്മാർക്ക് നല്ല സൃഷ്ടികൾ ചെയ്യാനുള്ള ഭാഗ്യം ഇനിയും ഒരുപാട് ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.