തുളസിക്കതിർ നുള്ളിയെടുത്ത് എന്ന ഗാനത്തിന് വ്യത്യസ്ത അവതരണവുമായി ഒരു അച്ഛനും മകളും

സമീപകാലത്ത് സമൂഹ മാധ്യമങ്ങളിലൂടെ തരംഗമായ ഒരു ഗാനമാണ് തുളസിക്കതിർ. ഒറ്റ തവണ കേൾക്കുമ്പോൾ തന്നെ പ്രത്യേക ഇഷ്ടം തോന്നിപ്പിക്കുന്ന ഈ കൃഷ്ണ ഭക്തി ഗാനം ഇന്ന് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതായി മാറി കഴിഞ്ഞു. വർഷങ്ങൾക്ക് മുമ്പ് ശിവകുമാർ അമൃതകല നിർമിച്ച ആൽബത്തിൽ സ്റ്റാർ സിങ്ങർ ഫെയിം ജയകൃഷ്ണൻ പാടുകയും പിന്നീട് ആ വേർഷൻ പലരും പാടി സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്തു.

നാടൻപാട്ടുകൾ പാടിയും ടിക് ടോക്ക് അഭിനയത്തിലൂടെയും നവ മാധ്യമങ്ങളിൽ ശ്രദ്ധേയരായ സന്തോഷ് അട്ടപ്പാടിയും മകളും ചേർന്ന് ഈ ഗാനം അതിമനോഹരമായി അവതരിപ്പിച്ചു. ഭക്തിസാന്ദ്രമായ അച്ഛൻ്റെ ആലാപനത്തിനൊപ്പം മകളുടെ ഭാവാഭിനയം കൂടിയായപ്പോൾ ഗംഭീരമായിരിക്കുന്നു. വളരെ നല്ല രീതിയിലുള്ള അഭിപ്രായങ്ങൾ തന്നെയാണ് ഓരോ ആസ്വാദകനും ഈ ഒരു പെർഫോമൻസിന് നൽകിയത്.