അർജുനൻ മാഷിൻ്റെ സംഗീതത്തിൽ അഭിജിത്ത് കൊല്ലം പാടിയ ഹൃദയസ്പർശിയായ ഗാനം

മലയാള ഗാന ശാഖയിലെ അതുല്യ സംഗീത സംവിധായകനായ ശ്രീ.എം.കെ.അർജുനൻ മാസ്റ്റർ വിടവാങ്ങി. ഏത് കാലഘട്ടത്തിലും ഓർമ്മയിൽ നിധിപ്പോലെ കാത്തു സൂക്ഷിക്കാനുള്ള മനോഹര ഈണങ്ങൾ മലയാളിക്ക് നൽകിയ മാഷിന് ശതകോടി പ്രണാമം. മാസ്റ്റർ നമ്മെ വിട്ട് പിരിഞ്ഞാലും അദ്ദേഹം ചെയ്ത സുന്ദര ഗാനങ്ങൾക്ക് മരണമില്ല.

ഭയാനകം എന്ന ചിത്രത്തിൽ അർജുനൻ മാഷ് സംഗീതം പകർന്ന കുട്ടനാടൻ കാറ്റ് ചോദിക്കുന്നു എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു. അനശ്വരനായ ഗാനരചനയിതാവ് ശ്രീകുമാരൻ തമ്പി സാറാണ് അതിസുന്ദരമായ ഈ വരികൾ എഴുതിയിരിക്കുന്നത്. ജയരാജ് സംവിധാനം ചെയ്ത ഈ ചിത്രത്തിലെ ഇത്രയും മനോഹരമായ ഗാനം ആലപിക്കാനുള്ള ഭാഗ്യമുണ്ടായത് അനുഗ്രഹീത ഗായകനായ അഭിജിത്ത് കൊല്ലത്തിനാണ്. മനോരമ ചാനലിൽ അഭിജിത്ത് ഈ ഗാനം പാടുന്നത് ഒരിക്കൽ കൂടി കേൾക്കാം.