ശ്രേയ ഘോഷാൽ പാടിയ ഗാനം കൊച്ചു മിടുക്കൻ അമലിൻ്റെ ശബ്ദത്തിൽ.. അദ്ഭുതപ്പെടുത്തുന്ന ആലാപനം

നമ്മൾക്കറിയാത്ത ഒരുപാട് കഴിവുള്ള കലാപ്രതിഭകളുണ്ട്. പലരുടെയും അസാമാന്യ പ്രകടനം സോഷ്യൽ മീഡിയയിലൂടെ പുറത്ത് വരുമ്പോൾ അതിൽ പലതും നമ്മളെ അതിശയിപ്പിക്കുന്ന കഴിവുകളാണ്. ചിലതെല്ലാം കാണുമ്പോഴും, കേൾക്കുമ്പോഴും ഇവരൊക്കെ ഇത്രയും കാലം എവിടെയായിരുന്നു എന്ന് മനസ്സിൽ ഒരു നിമിഷം ചിന്തിച്ച് പോകും.

ഈ വീഡിയോ ഏകദേശം 2018 ൽ സമൂഹ മാധ്യമങ്ങൾ വഴി വൈറലായ ഒരു ആലാപനമാണ്. അമൽ സിബി എന്ന കൊച്ചു മിടുക്കനാണ് ഈ പാട്ട് പാടിയിരിക്കുന്നത്. എന്ന് നിൻ്റെ മൊയ്തീൻ എന്ന മലയാള ചിത്രത്തിനായി ശ്രേയ ഘോഷാൽ പാടിയ കാത്തിരുന്ന് കാത്തിരുന്ന് എന്ന് തുടങ്ങുന്ന ആ ഗാനം അമലിൻ്റെ ആ മധുര ശബ്ദത്തിൽ കേട്ടപ്പോൾ ശരിയ്ക്കും അദ്ഭുതം തോന്നി. ഇങ്ങിനെയുള്ള പ്രതിഭകളെ നാം ഓരോരുത്തരും സപ്പോർട്ട് നൽകി കൈപിടിച്ചുയർത്തണം