എന്നും ത്രിസന്ധ്യ തൻ നടയിൽ.. അർജ്ജുനൻ മാഷ്, അഭിജിത്ത് കൊല്ലം കൂട്ടുക്കെട്ടിലെ ഒരു മനോഹര ഗാനം

നിത്യഹരിത ഗാനങ്ങളാൽ മലയാള സംഗീതത്തിൽ വസന്തകാലം തീർത്ത ഒരു മഹാപ്രതിഭ കൂടി നമ്മളെ വിട്ട് പോയിരിക്കുന്നു. അതുല്യ സംഗീത സംവിധായകനായ പ്രിയപ്പെട്ട അർജ്ജുനൻ മാഷ് ഇനി ഒരോർമ്മ മാത്രം. അദ്ദേഹം സംഗീതം നൽകിയ അനശ്വര ഗാനങ്ങൾ എക്കാലവും ഏതൊരു സംഗീത പ്രേമിയുടെയും മനസ്സിൽ ഉണ്ടായിരിക്കും. അടുത്ത കാലത്തായി കുറച്ച് പുതിയ ഗാനങ്ങൾ കൂടി അദ്ദേഹത്തിൻ്റെ സംഗീതത്തിൽ പുറത്ത് വന്നിരുന്നു.

ഗാനരംഗത്ത് അനുഗൃഹീത ശബ്ദത്തിലൂടെ കടന്നു വന്ന അഭിജിത്ത് കൊല്ലത്തിന് മാഷിൻ്റെ മനോഹര സംഗീതത്തിൽ പാടുവാനുള്ള വലിയൊരു ഭാഗ്യം ലഭിച്ചിരുന്നു. സേതുമാധവ് മേനോൻ എന്ന കലാകാരൻ്റെ കാവ്യ ഭംഗിയോടെയുള്ള സുന്ദരമായ ഗാനരചനയ്ക്ക് മാഷിൻ്റെ മാസ്മരിക സംഗീതം. അർജ്ജുനൻ മാസ്റ്ററെ പോലെയുളള സംഗീത സംവിധായകരുടെ ഒരു ഗാനം പാടുക എന്നത് ഏതൊരു ഗായകൻ്റെയും ആഗ്രഹവും സ്വപ്നവുമാണ്. ആലാപന മികവിലൂടെ ഈ ഗാനവും മനോഹരമാക്കിയ അഭിജിത്തിന് ആശംസകൾ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top