ആയിരം കാതം.. ഹൃദയത്തെ സ്പർശിച്ച ഭാവസാന്ദ്രമായ ആലാപനവുമായി സുമേഷ് അയിരൂർ

മേശയിൽ താളം പിടിച്ചു പാട്ട് പാടി ജനമനസ്സുകളിൽ സ്ഥാനം പിടിച്ച ഒരു അസാധ്യ ഗായകനാണ് ശ്രീ.സുമേഷ് അയിരൂർ. പത്തനംതിട്ട സ്വദേശിയായ ഈ ചെറുപ്പക്കാരൻ്റെ കഴിവ് നവമാധ്യമങ്ങളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മഴവിൽ മനോരമ ചാനലിൻ്റെ മിമിക്രി മഹാമേള എന്ന പ്രോഗ്രാമിലും ഇദ്ദേഹം ഉജ്വല പ്രകടനം കാഴ്ചവെയ്ക്കുകയുണ്ടായി.

കണ്ണുകൾക്ക് കാഴ്ച്ച കുറഞ്ഞു കൊണ്ടിരിക്കുന്ന സുമേഷ് ദൈവം നൽകിയ സംഗീതത്തെ നെഞ്ചോടു ചേർത്ത് മനോഹരമായി ഗാനങ്ങൾ പാടിക്കൊണ്ടിരിക്കുന്നു. ഈ കഴിവ് മനസിലാക്കി ഇദ്ദേഹത്തെ കൈപിടിച്ചുയർത്തി വേണ്ട അവസരങ്ങൾ നൽകി മുന്നോട്ട് നമ്മൾ കൊണ്ടു വരണം. കെ.എച്ച്.ഖാൻ സാഹിബ് എഴുതി അർജ്ജുനൻ മാഷ് സംഗീതം നൽകി ദാസേട്ടൻ പാടിയ ആയിരം കാതം എന്ന ഗാനം സുമേഷിന്റെ മനോഹരമായ ആലാപനത്തിൽ….