എടീ മോളെ ലാലി..ഒന്ന് രണ്ടു വർഷം നീ ഇതങ്ങു സഹിക്കുക.. അതുകഴിഞ്ഞ് നമ്മൾ വേറെ ഫ്ലാറ്റ് എടുത്ത് മാറുകയല്ലേ

രചന : വിജയ് സത്യ

നീ ഇട്ടോടി മോളെ…..

❤❤❤❤❤❤❤❤❤❤

മുംബെയിലെ ഐടി കമ്പനി മാനേജർ ദേവദാസിന് നമ്മുടെ നാട്ടിൽ നിന്ന് തന്നെ പെണ്ണ് വേണം..

അതും അമ്മയുടെ നാട്ടിൽ നിന്ന്..

പാലക്കാട് പട്ടാമ്പിയിൽ ഉള്ള അമ്മയുടെ ചില ബന്ധുക്കൾ മുഖേന ഏർപ്പാട് ചെയ്ത ഒരു പെണ്ണിനെ കാണാൻ താനെയിലുള്ള ഫ്ലാറ്റിൽ നിന്നും അച്ഛനെയും അമ്മയെയും കൂട്ടി ദേവദാസ് കാറിൽ നാട്ടിലേക്ക് പുറപ്പെട്ടു.

പണ്ടു മുംബൈയിലുള്ള ഷെയർ മാർക്കറ്റ് കമ്പനിയിൽ നാട്ടിൻപുറത്തുകാരനായ അച്ഛന് ജോലി കിട്ടിയതിന്റെ ഭാഗമായാണ്; പട്ടാമ്പിയിൽ ഉള്ള അമ്മയെ വിവാഹം ചെയ്ത് അച്ഛൻ തന്റെ പ്രിയസഖിയെയും കൂട്ടി മുംബെയിലെ ഊശ്വര മണ്ണിൽ തന്റെ ജീവിതം പറിച്ചു നട്ടത്.

ഏകമകനായ ദേവദാസ് മുംബൈയിൽ ജനിച്ച് ജീവിച്ചു വളരുകയാണെങ്കിലും കേരള സംസ്കാരവും,

അച്ഛന്റെയും അമ്മയുടെയും നാടിനോടുള്ള മമതയും ഉള്ളിൽ വെച്ചുപുലർത്തി തന്നെ ജീവിച്ചു..

അതുകൊണ്ടുതന്നെ തന്റെയും പങ്കാളി കേരളത്തിൽ നിന്നുള്ളവൾ തന്നെ ആയിരിക്കണമെന്ന് അവനു തോന്നിയത്…

പെണ്ണുകാണൽ സംഘം നാട്ടിലെത്തി.. അവരുടെ അടുത്ത ബന്ധു വീട്ടിലെത്തി.

അല്പസ്വല്പം തയ്യാറെടുപ്പുകൾക്ക് ശേഷം പെണ്ണിന്റെ വീട്ടിലെത്തി..

സിനിമയിലും മറ്റും കണ്ട മുംബൈയിലെ സിറ്റിയിൽ വിവാഹം കഴിഞ്ഞു പോയി ജീവിക്കാനുള്ള ഒരാഗ്രഹം പെൺകുട്ടിയായ ലാലിക്കും മുംബൈ കാരന്റെ വിവാഹാലോചന കേട്ടപ്പോൾ മുതൽ ഉള്ളിൽ അങ്ങനെ ഉണ്ട്

സുന്ദരനും സുമുഖനും സർവോപരി സൽസ്വഭാവിയുമായ തന്റെ വരനായ ചെറുക്കനെ കണ്ടു ഇഷ്ടമായപ്പോൾ ആ ബന്ധം തരക്കേടില്ല എന്ന് അവൾക്കും തോന്നി..

ദേവദാസിനും പെണ്ണ് കണ്ടു ബോധിച്ചു. ആ ആവേശത്തിൽ ദേവദാസ് അവളോട് നാലു വർത്തമാനം ഒക്കെ പറഞ്ഞു.. കേരളത്തിന്റെ മഹിമയും തനിമയും കുലീനതയും ഒത്തുചേർന്ന മരുമകളെ കണ്ടു ദേവ്ദാസിന്റെ അച്ഛനമ്മമാർക്കും പെണ്ണിനെ പെരുത്തിഷ്ടമായി..

പിന്നെ എടിപിടിയിൽ എന്ന സ്പീഡിൽ വിവാഹം കഴിഞ്ഞു..

മുംബൈയിൽ നിന്നും എത്തിയിരുന്നു കുറച്ചു സുഹൃത്തുക്കളും മറ്റും..

ചടങ്ങുകൾക്ക് ശേഷം അവർ വധൂവരൻമാരും മുംബൈയിലേക്ക് തിരിച്ചു.

ഫ്ലാറ്റിൽ എത്തിയപ്പോൾ തൊട്ടടുത്തുള്ള താമസക്കാരായ അവിടെയുള്ള ആൾക്കാർ ഉഗ്രൻ സ്വീകരണം..

വധൂ വരന്റെ ഗൃഹത്തിൽ പ്രവേശിക്കുന്ന അന്ന് ഒരുപാട് ആചാരങ്ങൾ…പല വിധ അനുഷ്ടങ്ങൾ…. പിന്നെ ഒരാഴ്ച കഴിഞ്ഞു വേറെയും കുറേ ചില ചടങ്ങുകൾ അമ്മായിയമ്മ …അവർ ആണ് അതിനൊക്കെ നേതൃത്വം നൽകുന്നത്..

സിറ്റി ലൈഫ് എന്ന് പറയാൻ ഒക്കെ പറ്റൂള്ളൂ..

അവിടെ താമസിക്കുന്നവരുടെ ചടങ്ങുകളൊക്കെ വളരെ പഴയതാണ്… ലാലിക്കു തോന്നി…

നാട്ടിൽ നിന്നും വരുമ്പോൾ സിറ്റി സംസ്കാരത്തിന് യോജിച്ച വസ്ത്രങ്ങൾ കെട്ടുകണക്കിനു കൊണ്ടുപോയിരുന്നെങ്കിലും ലാലിക്ക് അതൊന്നും ഇടാനുള്ള അനുമതി ലഭിച്ചില്ല..

ഭർത്താവിന്റെ കൂടെ പുറത്തിറങ്ങുമ്പോൾ; കേരളത്തിലെ കുട്ടിയല്ലേ മലയാളത്തനിമ കാത്തുസൂക്ഷിക്കണം എന്ന് പറഞ്ഞ് സദാസമയം സാരിയോ സെറ്റ് സാരിയോ ഇടാനെ പാടുള്ളൂ…

നാട്ടിൽ നിന്ന് തന്നെ അത്യാവശ്യം ജീൻസും സ്കർട്ടും ഇട്ടു നടന്ന ലാലിക്ക്‌ അതൊരു വലിയ ഷോക്കായി…

സ്വതവേ ഫാഷൻ ഭ്രാന്തിൽ അടിപൊളി വസ്ത്രങ്ങൾ ഇട്ടു നടക്കുന്ന ലാലിക്ക് യോജിച്ച ബന്ധം തന്നെ കിട്ടിയതു നന്നായി അതിനുള്ള അവസരം വിവാഹശേഷവും ഉണ്ടാകുമല്ലോ …

ഭാഗ്യവതി തന്നെ നീ…. എന്നൊക്കെയാണ് കൂട്ടുകാർ പറഞ്ഞത്…

മുംബൈക്കാരനുമായി കല്യാണം ഉറപ്പിച്ചിരിക്കുന്നു എന്നറിഞ്ഞപ്പോൾ കൂട്ടുകാരും മറ്റു പറഞ്ഞ ആ വാക്കുകൾ ലാലി ഓർത്തു കരഞ്ഞു പോയി…

ദേവദാസിനോട് അല്പസ്വല്പം പരാതി രൂപത്തിൽ അതേക്കുറിച്ച് പറഞ്ഞപ്പോൾ…

എന്റെ ലാലി…ഒരു കേരളത്തിന്റെ തനിമയും സൗന്ദര്യം കാണാൻ വേണ്ടിയല്ലേ ഞാൻ ഇത്രയും ദൂരം വന്നു നിന്നെ കല്യാണം കഴിച്ചത്.. ഹാപ്സ്കെർട്ടും നിക്കറും ഒക്കെ ഇട്ടു നടക്കുന്ന വല്ല പെമ്പിള്ളേരെ വേണമായിരുന്നെങ്കിൽ ഇവിടുന്ന് തന്നെ ഏതെങ്കിലും ഒരെണ്ണത്തിനെ സെലക്ട് ചെയ്യില്ലായിരുന്നോ.. നീ ഒന്നടങ്ങു നമുക്ക് ഒക്കെ ശരിയാക്കാം…

ഇതെന്താ എന്നെ നിങ്ങളുടെ ജീവിതത്തിൽ കേരളത്തനിമ കാണിക്കുന്ന ബേബി ഡോൾ ആക്കാൻ ആണോ പരിപാടി..

അവൾ ദേവദാസിനോട് ചോദിച്ചു…

എടീ മോളെ ലാലി..ഒന്ന് രണ്ടുവർഷം നീ ഇതങ്ങു സഹിക്കുക.. അതുകഴിഞ്ഞ് നമ്മൾ വേറെ ഫ്ലാറ്റ് എടുത്ത് മാറുകയല്ലേ…അമ്മ കടുംപിടുത്തക്കാരി ആണെന്ന് അറിയാമല്ലോ… ഇപ്പോ വാടകവീട് എന്നത് ചിന്തിക്കാൻ പറ്റില്ല…

ആഹാ അതു കൊള്ളാമല്ലോ.. അത്രയും കാലം എനിക്ക് എന്റെ സ്വാതന്ത്ര്യത്തിനും ഇഷ്ടത്തിലും ജീവിക്കേണ്ടേ… എന്തെങ്കിലും വഴിയുണ്ടോ എന്ന് ഞാനൊന്നു നോക്കട്ടെ…

പിറ്റേന്ന് ജൂഹു ബീച്ചിലേക്ക് ദേവദാസു ഭാര്യ ലാലിയോട് പോകാൻ ഒത്തിരിന്നു..

അതനുസരിച്ച് വേഗം ഓഫീസ് വിട്ട് ഫ്ലാറ്റിൽ എത്തിയ ദേവദാസ് കണ്ട കാഴ്ച അത്ഭുതപ്പെടുത്തുന്നതായിരുന്നു..

ലാലി തനി ഫാഷൻ ഭ്രാന്തിൽ ശരീരഭാഗങ്ങൾ പുറത്തു കാണുന്ന വിധത്തിൽ ഹാഫ് സ്‌ക്കർട്ടും ഫുൾകൈ ഷ=ർട്ട് ഇട്ടു നിൽക്കുന്നു… അമ്മ സ്നേഹത്തോടെ ലാളനയോടെ അവളുടെ മുടിയൊക്കെ ഹെയർ ഹീറ്റു പ്ലേയറിൽ ചീകി വലിച്ചു കൊടുക്കുന്നു…

ങേ…ഇതെങ്ങനെ സാധിച്ചു..

ദേവദാസ് അച്ഛനെ അത്ഭുതത്തോടെ നോക്കി..

അച്ഛൻ ഒന്നുമറിയാത്തതുപോലെ പുഞ്ചിരിച്ചു നിൽക്കുന്നു..

അമ്മയ്ക്ക് എന്താ പറ്റിയത്… ഇവൾ വഴക്കിട്ടു വല്ല പൈശാചിക രൂപവും പ്രദർശിപ്പിച്ചു കാണൂമോ… ദേവദാസിന് ജിജ്ഞാസ അടക്കാൻ ആയില്ല…

എങ്ങനെയുണ്ട് ദേവേട്ടാ ഈ വേഷം…

പുഞ്ചിരിച്ചുകൊണ്ട് അവൾ ചോദിച്ചു

കോ… കൊ..കൊള്ളാം…. ദേവദാസിനു വാക്കുകൾ കിട്ടാതെ തൊണ്ടയിടറി …

ദേവദാസും ലാലിയും പുറത്തിറങ്ങി

അന്ന് വൈകുവോളം ബീച്ചിലും പാർക്കിലും ഒക്കെ കറങ്ങി അടിച്ച് പൊളിച്ചു ഫ്ലാറ്റിൽ വന്നപ്പോൾ ദേവദാസിനെ മനസ്സ് അസ്വസ്ഥമായിരുന്നു…

എന്നാലും അമ്മയെ ഇവൾ എങ്ങനെ വീഴ്ത്തി

ദേവദാസിന് സംശയം വിട്ടകന്നില്ല

എന്നാലും എന്റെ ഭാര്യേ നീ ഇതെങ്ങനെയാണ് ഒപ്പിച്ചത്…

അതോ… അവൾ അലമാരയിൽ നിന്ന് ഒരു ഫോട്ടോ ദേവദാസിനെ നേരെ നീട്ടി…

അച്ഛന്റെ അലമാരയിൽ നിന്ന് കിട്ടിയതാ ഞാൻ ഇത് എടുത്ത് അമ്മയെ കാണിച്ചു..

അന്ത കാലത്ത് അമ്മയ്ക്ക് ആവാമെങ്കിൽ ഇന്ത കാലത്ത് എനിക്കെന്താ

അവൾ കൂളായി പറഞ്ഞു ബാത്റൂമിൽ കയറി…

ദേവദാസ് ആ ഫോട്ടോയിൽ നോക്കി…

കുഞ്ഞുനാളിൽ എപ്പോഴോ താൻ ഇത് കണ്ടിട്ടുണ്ട്… അമ്മ വിവാഹം ചെയ്ത് അച്ഛന്റെ കൂടെ വന്ന അവസരത്തിൽ ജൂഹു ബീച്ചിൽ കടലിലെ തിരമാലകൾക്കിടയിൽ വെറും ടു പ്പീസ് സ്വിമ്മിംഗ് സൂട്ട് ധരിച്ച് അച്ഛനോടൊപ്പം ആർമാദിക്കുന്ന അമ്മയുടെ ഫോട്ടോ….

ലൈക്കും കമന്റ് ചെയ്യണേ…..

രചന : വിജയ് സത്യ