കടന്നു പോടാ ചെറ്റേ എന്റെ മുന്നിൽ നിന്നു, എന്നെ തൊട്ട് പോകരുത് നീ, വെറുപ്പാണ് നിന്നോട് എനിക്ക്….

രചന : Rajesh Dhibu

വിലയ്ക്കു വാങ്ങിയ ഭാര്യ..

************************

“കടന്നു പോടാ ചെറ്റേ എന്റെ മുന്നിൽ നിന്നു…… ” ചോര പൊടിയുന്ന ചുവന്ന കണ്ണുകളുമായി കുടിച്ചു ബോധമില്ലാതെ തന്റെ മുന്നിൽ നിന്ന് ആടിയുലയുന്ന ഭർത്താവിനെ നോക്കി മീര അങ്ങനെ ഒച്ച വെച്ചപ്പോൾ സുദേവ് ചെറുപുഞ്ചിരിയോടെ കൈകൾ മെല്ലെ വായുവിൽ ചുഴറ്റി കൊണ്ട് അവളുടെ അരികിലേക്ക് അടുക്കുകയായിരുന്നു..

ഇന്ന് തന്റെ ആദ്യരാത്രിയാണെന്നതു പോലും ഓർക്കാതെ അവൾ തെല്ലും ഭയമില്ലാതെ ചൂണ്ടു വിരൽ അയാൾക്ക് നേർക്ക് നീട്ടി കൊണ്ട് വീണ്ടും ആജ്ഞാപിച്ചു ..

“ഇനിയും എന്നെ തൊടാനാണ് ഉദ്ദേശമെങ്കിൽ എന്റെ മരവിച്ചു കിടക്കുന്ന ശരീരത്തിനോടായിരിക്കും നിങ്ങൾക്കു കാമ ദാഹം തീർക്കേണ്ടിവരിക..

ഇരുണ്ട വെളിച്ചത്തിൽ അവളുടെ ജ്വലിക്കുന്ന കണ്ണുകൾ സുദേവനെ യാന്ത്രികമായി അവളെ സ്പർശിക്കാൻ കഴിയാത്തവണ്ണം പിടിച്ചുനിർത്തി.

വാമൊഴിയാതെ തന്നെത്തന്നെ തുറിച്ചു നോക്കി നിൽക്കുന്ന സുദേവിന്റെ മുഖത്തുനോക്കി അവൾ തുടർന്നു

നീ എന്തു വിചാരിച്ചു കഴുത്തിലൊരു താലി കെട്ടി കഴിഞ്ഞാൽ എല്ലാം നിനക്ക് സ്വന്തമായി എന്നോ

ആ നിമിഷം തന്നെ എനിക്കത് പറിച്ചെറിയാമായിരുന്നു

ക്യാൻസർ രോഗിയായ അമ്മ ശരീരം തളർന്നുകിടക്കുന്ന അച്ഛൻ

അവർക്ക് നീ പിച്ച കാശ് കൊടുത്ത എന്നെ വിലയ്ക്ക് വാങ്ങിയപ്പോൾ പെണ്ണിന്റ മനസ്സിന് പകരമാകുമെന്നു കരുതിയോ….

പേരിനു മാത്രമായിരിക്കും മീര സുദേവ്..

എന്റെ ശരീരത്തിൽ തൊടാൻ പോലും ഞാൻ നിന്നെ അനുവദിക്കുകയില്ല…

ജീവനുതുല്യം സ്നേഹിച്ച കിരണിനെ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചപ്പോൾ നീ കരുതി കാണാം എന്നെ സ്വന്തമാക്കാമെന്ന വ്യാമോഹം..

എന്റെ കൊക്കിൽ ജീവനുള്ളപ്പോൾ അതു നടക്കില്ല…

വെറുപ്പാണ് നിന്നോട് എനിക്ക്.

കണ്ണുകൾ നിറഞ്ഞൊഴുകുന്നണ്ടെങ്കിലും അത് വകവയ്ക്കാതെ അവൾ പരിസരം മറന്നു പൊട്ടിച്ചിരിച്ചു

തന്റെ മുന്നിൽ നിന്ന് ഒരു ഭ്രാന്തിയെപ്പോലെ അലറുന്ന മീരയെ കണ്ടു അതുവരെ കഴിച്ച മദ്യത്തിൻ്റെ ലഹരി മുഴുവനും അലിഞ്ഞുപോയ സുദേവ് മൗനമൂകനായി എല്ലാം കേട്ടുകൊണ്ടിരുന്നു.

എന്നിട്ടും തൻ്റെ ഉള്ളിന്റെയുള്ളിൽ അവളോടുള്ള ഭയമോ അതോ ചെയ്തു പോയ തെറ്റിൻ്റെ കുറ്റബോധമോണോ എന്ന് തിരിച്ചറിയാൻ പറ്റാത്ത വികാരം തോന്നിയപ്പോൾ

ഒന്നും മിണ്ടാതെ അവൻ സോഫയിൽ പോയിരുന്നു…

തന്റെ വിഷമം കേൾക്കുവാനായി ആരുമില്ലാതെയായപ്പോൾ അവൾ ആ കട്ടിലേയ്ക്ക് പതിയെ ഇരുന്നു

അടച്ചിട്ട മുറിയിൽ മണിക്കൂറുകളോളം അവൾ നെഞ്ചു പൊട്ടികരഞ്ഞു ,ആരും കേൾക്കാനില്ലാതെ ഉളളിൽ കണ്ണുനീരിൻ്റ ശരവർഷം പെയ്തിറങ്ങി എത്ര നേരം എന്ന് അറിയാതെ.

ഇന്നും ആ യാഥാർഥ്യത്തെ എത്രത്തോളം ഞാൻ ഉൾക്കൊണ്ടിട്ടുണ്ട് എന്ന് അറിയില്ല.

സ്വപ്നം കണ്ട ജീവിതം….

കരിയല കൂട്ടത്തിലേക്ക് വന്നു പതിച്ച പഴുത്തയില പോലെയായിരിക്കുന്നു താനിന്ന് ..

കവിളിലൂടെ ഒലിച്ചിറങ്ങിയ ചുടുകണ്ണുനീർ അപ്പോഴും മടിയിലേക്ക് വീണതറിയാതെയവൾ തൻ്റെ കഴുത്തിൽ കിടക്കുന്ന താലിയിലേയ്ക്ക് ഒന്നു നോക്കി..

പൊട്ടിച്ചറിയാൻ മനസ്സു സമ്മതം കൊടുത്തപ്പോഴും ചുട്ടുപൊള്ളിച്ചുകൊണ്ട് തൻ്റെ മാറിൽ പറ്റിച്ചേർന്നു കിടക്കുന്ന താലിയെ അവൾ വേദനയോടെ നോക്കി കണ്ടു..

അതിൽ കണ്ണീരോടെ തന്നെ യാത്രയാക്കിയ അമ്മയുടെ മുഖവും

പുറം ലോകം കാണാതെ നാലു ചുവരുകൾക്കുള്ളിൽ ജീവിച്ചു തീർക്കുന്ന അച്ഛന്റെ മുഖവും അവൾ കണ്ടു..

അവൾ ആരോടെന്നില്ലാതെ പറഞ്ഞു…എന്തിനായിരുന്നു തന്നോട് വിധി ഇത്രയും ക്രൂരമായി പെരുമാറിയത്.. ജീവിതത്തിൽ ഇന്നുവരെ ഒരു തെറ്റും ചെയ്യാത്ത ഞാനിന്ന് ഉമിതീയിൽ ഉരുകുന്നത് കണ്ടു രസിക്കാനായിരുന്നുവോ..

എതിർവശത്തെ സോഫയിൽ ഒന്നും സംഭവിക്കാത്ത മട്ടിൽ കൂർക്കം വലിച്ചുറങ്ങുന്ന സുദേവിനെ അവൾ ഒരിക്കൽ കൂടി നോക്കി.

പുച്ഛത്തോടെ മുഖം തിരിച്ചു.

കയ്യെത്തിച്ച് ജനാല തുറന്നു.

പുറത്ത് നല്ല നിലാവ്. തൻ്റെ വേദന കണ്ട് തന്നെ കളിയാക്കി ചിരിക്കുന്നു ..നിലാവിന്റെ വെളിച്ചം ആ ജാലക പഴുതിലൂടെ മുറിയിലേക്ക് അരിച്ചു കയറി. ചിന്തകൾ നിലാവിനെ കൂട്ടുപിടിച്ചു കൊണ്ടു രാത്രിയുടെ നിഗൂഡതയിലൂടെ നടക്കുമ്പോള്‍ അവള്‍ തൻ്റെ കഴിഞ്ഞു പോയ ജീവിതത്തിലേക്ക് പതിയെ സഞ്ചരിക്കുകയായിരുന്നു..

മുമ്പൊരിക്കലും അനുഭവിക്കാത്ത ഈ വേദനയെ മറികടന്ന് അവളുടെ ചിന്തകൾ

ആ ഇടുങ്ങിയ, കുമ്മായമടര്‍ന്ന ചുമരുകളുള്ള അടുപ്പത്തെ കരിപിടിച്ച ചട്ടി പോലുള്ള ആ വീട്ടിൽ അമ്മയോടും അച്ഛനോടൊപ്പം വേദനയിലും ഒരുമിച്ചു കഴിച്ചു കൂട്ടിയ ദിനങ്ങളെ കുറിച്ചോർത്തെടുത്തു.

സന്തോഷമെന്ന വികാരം മനസ്സിനെ തഴുകാതെ കടന്നു പോയ ദിനങ്ങൾ…

ഇന്നും മറക്കുവാൻ കഴിയാതെ പുഴുവരിക്കുന്ന പോലെ ശരീരം മുഴുവനും അരിച്ചു കയറുന്ന ആ ദിവസം കൂരിരുട്ടിൽ നടന്ന ആ സംഭവം അവൾ ഒരിക്കൽ കൂടി ഓർത്തെടുത്തു..

“ജാൻസി ഞാനിന്ന് നേരത്തേ ഇറങ്ങിക്കോട്ടെ ടി.”

അമ്മയുടെ മരുന്ന് കഴിഞ്ഞിരിക്കാ..

“അറിയാമെടി”…

കിരൺ ബിജി ഡോക്ടറുടെ മുറിയിലേക്ക് പോകുന്നത് ഞാൻ കണ്ടു”

അവന്റെ കൂടെ പോകാൻ ആണെന്ന് എന്നു പറഞ്ഞാൽ പോരടി ഉരുണ്ടു കളിക്കണോ…

അയ്യോടി കിരൺ വന്നിട്ടുണ്ടോ ഞാൻ കണ്ടില്ല ല്ലോ.

അവൾ ആശ്ചര്യത്തോടെ പിന്തിരിഞ്ഞ് ബിജി ഡോക്ടറുടെ മുറിയിലേക്ക് നോക്കികൊണ്ട് ജൻസിയോട് ചോദിച്ചു..

ഒന്നുമറിയില്ല കള്ളി

നിന്നെ കണ്ടിട്ടില്ലേ അവൻ മടങ്ങു….ചുമ്മാ ആളെ കളിയാക്കല്ലേ മീരേ..

ഇന്ന് സമയമില്ലടീ നേരത്തേ പോകണം…

അല്ലെങ്കിൽ???? ജൻസി അർത്ഥം വെച്ചു അവളെയൊന്നു നോക്കി..

അവളുടെ മുഖം നാണത്താൽ താഴ്ന്നു പോകുന്നത് കണ്ടു കൊണ്ട് ജാൻസി മീരയോട് ചേർന്നു നിന്നു കൊണ്ട് ചെവിയിൽ ഒരു കാര്യം പറഞ്ഞു…

മീര എനിക്ക് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട്

കിരണിന് എന്തോ ഒരു ചുറ്റിക്കളി ഉണ്ട് …

ഏത് സമയവും ബിജിഡോക്ടറുടെ മുറിയിൽ ആണ്..

ബിജി ഡോക്ടറുമായി എന്തോ… ..!!!

അവൾ മുഴുവിപ്പിക്കാതെ വാക്കുകൾ മുറിച്ചു നിറുത്തി…

ഒന്ന് പോടീ മെഡിക്കൽ റെപ്രസെൻ്റിസ്റ്റവുമാരല്ലൊം ഡോക്ടറുടെ മുറിയിൽ അല്ലാതെ പിന്നെ എവിടെയാ ഇരിക്കാ…

“കാമുകനെ പറഞ്ഞപ്പോൾ നിനക്ക് പിടിച്ചില്ല ടി..”

പാവം വാസുദേവ് എത്ര നേരം ഇവിടെ കാത്തിരുന്നു എന്നു അറിയാമോ.. എന്നിട്ടും ഡോക്ടർ അപ്പോയ്മെന്റ് കൊടുത്തില്ല.. കഷ്ടം ണ്ട് ട്ടോ.

അതൊക്കെ ഓരോരുത്തരുടെ കഴിവല്ലേ ജാൻസി നന്നായി സംസാരിക്കാൻ കഴിയുന്നവരുടെ മരുന്ന് വിറ്റുപോകും

“അയ്യോ ഞാൻ ഒന്നും പറഞ്ഞില്ലേ… എന്നേ വിട്ടേക്കടീ. ”

ജാൻസി നടന്നു നീങ്ങിയപ്പോഴും അവൾ പറഞ്ഞതിന്റ പൊരുൾ ആലോചിക്കുകയായിരുന്നു മീര.

ഏയ് അങ്ങനെ ഒന്നും ഉണ്ടാവില്ല.

അവൾക്ക് ചുമ്മാ തോന്നിയതാവും

അവൾ തിടുക്കത്തിൽ വസ്ത്രം മാറി പുറത്തേക്കിറങ്ങി….

പുറത്ത് നല്ല മഴക്കോളുണ്ട്. മാനം കറിത്തിരുണ്ടിരിക്കുന്നു ..

അവൾ ബസ് സ്റ്റോപ്പിപ്പിലേക്കു നടന്നു…

പാതി വഴിയിൽ തന്നെ മഴത്തുള്ളികൾ അനുവാദം ചോദിക്കാതെ തൻ്റെ മേനിയെ നനയിച്ചുകൊണ്ടു കടന്നു വന്നപ്പോൾ അവൾ ബസ്സ് സ്റ്റോപ്പിലേക്ക് ഓടി കയറി.

നനഞ്ഞൊട്ടിയ ശരീരത്തിലേക്ക് അവൾ ഒന്നു നോക്കി. ഈ കോലത്തിൽ എങ്ങിനെ ബസ്സിൽ പോകും…

ചുരിദാറിൻ്റെ ഷാളെടുത്തു പിഴിഞ്ഞു മേനിയിൽ പറ്റിച്ചേർന്ന മഴത്തുള്ളികളെ ഒപ്പിയെടുത്തു ..

കിരൺ ഒന്നു വന്നിരുന്നെങ്കിൽ…

മറുപുറം കാണാതെ ആർത്തലച്ചു പെയ്യുന്ന മഴയിൽ മറഞ്ഞ വീഥിയിലേക്കു നോക്കി കൊണ്ടവൾ പിറുപിറുത്തു.

ഒന്നു വിളിക്കാമെന്നു വെച്ചാൽ കയ്യിലൊരു മൊബൈൽ പോലും ഇല്ല .

എന്തു തന്നെയായാലും വേണ്ടില്ല. ചെറുതാണെങ്കിലും ഈ മാസം ശമ്പളം കിട്ടുമ്പോൾ ഒരു മൊബെൽ വാങ്ങണം….

അതിനു പത്തു മൂവായിരം രൂപ വേണ്ടേ.

ആ കാശുണ്ടങ്കിൽ…

അവളുടെ മനസ്സിലൂടെ അടക്കി വെച്ച മരുന്നു ചീട്ടുകളുടെ ചിത്രം തെളിഞ്ഞു വന്നു..

അവൾ തൻ്റെ വിധിയെ കുറിച്ചു ഓർത്തു സ്വയം ശപിച്ചു…

സ്വപ്നം കണ്ട ജീവിതത്തിന് നിറമാണോ മണമാണോ എന്നു പോലും തിരിച്ചറിയാൻ കഴിയാത്ത ഒരു പാഴ്ജന്മം…

എൻ്റെ കൃഷ്ണാ…

നീ കാണുന്നില്ലേ എല്ലാം.

ഭാവിയെ കുറിച്ചു ഓർത്തു നിന്നപ്പോഴ കാറ്റിൽ വീശിയടിക്കുന്ന മഴത്തുള്ളികൾ വീണ്ടും തന്നെ ഈറനാക്കുമെന്നു കണ്ടപ്പോഴാണ് അവൾ തൊട്ടു പുറകിലേക്ക് നീങ്ങി നിന്നത്..

പെട്ടെന്നാണ് കിതച്ചുകൊണ്ട് ഒരാൾ ബസ്സ്റ്റോപ്പിലേക്ക് ഓടിക്കയറിയത്

തിരിഞ്ഞു നോക്കിയപ്പോൾ അവൾ കണ്ടത് വിറച്ചുകൊണ്ട് കൈകൾ കുപ്പി നിൽക്കുന്ന മനുഷ്യൻ

തണുത്തിട്ടാകണം കൈകൾ ഇടയ്ക്കു ചേർത്തു ഉരയ്ക്കുന്നുമുണ്ട് ‘..

മഴക്കു നിറം പകരാനായി വന്നെത്തിയ അഥിതിയായ മിന്നൽ വെളിച്ചത്തിൽ

അവർ ഇരുവരും പരസ്പരം തിരിച്ചറിഞ്ഞു

സുദേവ്…..

മീര….

ഇരുവരുടെയും ചുണ്ടുകൾ പതിയെ മന്ത്രിച്ചു…

ഭാഗ്യം അറിയാവുന്ന ഒരാൾ കൂടെയുണ്ടല്ലോ.അവളുടെ ഭയം നേർ പകുതിയായി.

മീരേ ബസ് വന്നില്ലേ ഇതുവരെ..?

തന്നോട് എന്തെങ്കിലും ഒന്നു സംസാരിക്കുവാൻ വേണ്ടി മനപ്പൂർവ്വം ചോദിക്കുന്നതു പോലെയുള്ള ചോദ്യമായിരുന്നുവെന്നവൾക്കറിയാമായിരുന്നു

ബസ് വന്നിരുന്നെങ്കിൽ താൻ ഇവിടെ നിൽക്കുമായിരുന്നുവോ എന്ന് തിരിച്ചു പറയണമെന്നുണ്ടായിരുന്നു… വേണ്ട. എന്തിനാ വെറുതേ..

ഇല്ല..

രണ്ടക്ഷരത്തിൽ ഉള്ള മറുപടിയിൽ ഒതുക്കി..

ഉം.

അവൻ ആ മറുപടി പ്രതീക്ഷിച്ചിരുന്നതല്ലായിരുന്നുവെന്ന് തോന്നി അവന്റെ മുളലിൽ നിന്ന് അവൾ തിരിച്ചറിഞ്ഞു…

മഴ ഇങ്ങനെ തുടരുകയാണെങ്കിൽ പൂവത്തും കടവിലേക്കുള്ള ലാസ്റ്റ് ബസ്സ് ഉണ്ടാവുകയില്ല ട്ടോ മീരേ

എതിരു നിൽക്കുന്ന ആളെ വ്യക്തമായി കാണാൻ കഴിയില്ലെങ്കിലും

അത് പറഞ്ഞു കഴിഞ്ഞപ്പോൾ അവൾ തലയുയർത്തി അവനെ ഒന്ന് നോക്കി

ഞാൻ പൂവത്തും കടവിലേക്കാണ് പോകുന്നതെന്നുള്ള കാര്യം സുദേവന് എങ്ങനെ അറിയാം

അവൾ ആശ്ചര്യത്തോടെ ചോദിച്ചു…?

ഇടയ്ക്കൊക്കെ ഞാൻ കണ്ടിട്ടുണ്ട് താൻ ആ ബസ്സിൽ കയറി പോകുന്നത് ..

അതിനു മറുപടിയായി സംസാരിക്കാൻ താല്പര്യം ഇല്ല എന്ന് തക്കവണ്ണം അവൾ ഒന്നു മൂളി

ഉം..

മൗനത്തെ വീണ്ടും കീറിമുറിക്കാൻ താൽപര്യം പ്രകടിപ്പിച്ചതും സുദേവ് തന്നെയായിരുന്നു..

മീര പേടിക്കേണ്ട കേട്ടോ..

അസൗകര്യമില്ലങ്കിൽ ഞാൻ പോകുന്ന വഴി ഇറക്കാം….

പറഞ്ഞു തീർന്നതും ശക്തമായ ഒരു ഇടി വെട്ടിയതും ഒരുമിച്ചായിരുന്നു

അമ്മേ എന്നു വിളിച്ചു കൊണ്ട് സുദേവിനോട് ചേർന്ന നിന്ന മീരയെ അവൻറ കരങ്ങൾ ചേർത്തു പിടിച്ചു…

വരിഞ്ഞു മുറുക്കി

വിടെടാ എന്നെ ….പട്ടീ…

സ്വപ്നത്തിൽ നിന്ന് ഞെട്ടിയുണർന്ന മീര എതിർവശത്തുള്ള സോഫയിലേക്കു ഒന്നു നോക്കി.

കൂർക്കം വലിച്ചുറങ്ങുന്ന സുദേവിനേ നോക്കി കാർക്കിച്ചു തുപ്പി. നശിപ്പിച്ചില്ലേടാ എൻ്റെ ജീവിതം.

ആ മുഖമെനിക്ക് ഇനി കാണണ്ട എന്നു കരുതികൊണ്ട് തിരിഞ്ഞു കിടന്നു..

രാത്രിയുടെ അന്തിയാമങ്ങളിലെപ്പോഴോ അവൾ ഉറങ്ങി പോയി..

ഉണർണഴുന്നേറ്റതും അവൾ സോഫയിലേക്കു നോക്കി

അവിടെയവൻ ഉണ്ടായിരുന്നില്ല

തെല്ലൊരു ആശ്വാസത്തോടെ മുടി വാരിക്കെട്ടികൊണ്ടവൾ മുറിയുടെ പുറത്തേക്കിറങ്ങി.

ആ വലിയ വീട്ടിൽ എല്ലായിടത്തും ഒന്നു കറങ്ങി.

അവിടെയാരും ഉണ്ടായിരുന്നില്ല.

അടുക്കളയിൽ പാത്രങ്ങളുടെ ശബ്ദം കേട്ടിട്ടാണ് അവൾ താഴോട്ടേക്ക് ഇറങ്ങിച്ചെന്നത്..

ഒരു പ്രായം ചെന്ന സ്ത്രീ ചിരിച്ചു കൊണ്ട് ചോദിച്ചു…

“മോൾക്ക് ചായയോ കാപ്പിയോ…? നാണിയമ്മ ഇപ്പോൾ എടുക്കാം….

അവൾ ആ പേര് ഒന്നുകൂടി ഉരുവിട്ടു.

നാണിയമ്മ ”

സുദേവിൻ്റെ ആരാ..?

വേലക്കാരിയാ മോളെ സുദി കുഞ്ഞിൻ്റെ അമ്മ മരിച്ചതിനു ശേഷം ആ കുഞ്ഞിനു വല്ലതും വച്ചുണ്ടാക്കാൻ വരുന്നതാ..

ഉം എന്നു മൂളി കൊണ്ട് തിരികെ നടക്കുവാൻ തുടങ്ങിയപ്പോഴാണ്. നാണിയമ്മ പിറകിൽ നിന്ന് വിളിച്ചത്…

മീര മോളെ ഒന്നു നിന്നേ.

അമ്മയുടെ കയ്യിലെ ഡയറി കണ്ട് സംശയത്തോടെ ആ മുഖത്തേക്ക് നോക്കി..

എന്താ അമ്മേ..

മോളെ സുദി കുഞ്ഞ് എൻ്റെ കയ്യിലേൽപ്പിച്ചതാ..

മോൾക്ക് തരാൻ പറഞ്ഞു.

സുദിക്കുത്ത് രാവിലേ തന്നെ പുറത്തു പോയി.

ജോലിയായിരിക്കില്ല.

കയ്യിൽ ഒന്നും ഉണ്ടായിരുന്നില്ല ..

അവൾ ചോദിക്കാനിരുന്നതിനല്ലാം ചോദിക്കാതെ തന്നെ മറുപടി പറഞ്ഞ നാണിയമ്മയുടെ കയ്യിൽ നിന്ന് ഡയറി വാങ്ങി അവൾ ഉമ്മറത്തെ ചാരുപടിയിൽ ചെന്നിരുന്നു..

എന്തായിരിക്കും അതിനകത്ത് എഴുതി വെച്ചിരിക്കുമെന്നതു അവളെ അതു തുറന്നു വായിക്കുവാൻ പ്രേരിപ്പിച്ചു ..

കുറേ ശുഭദിന സന്ദേശങ്ങൾ പേജുകൾ ഒന്നൊന്നായി മറിക്കുന്നതിനിടയിലാണ് മടക്കി വെച്ചതാളിനകത്ത് തൻ്റെ ചിത്രം.

അതിനു താഴെയായി. എഴുതിയതവൾ വായിച്ചു…

എത്രയും സ്നേഹം നിറഞ്ഞ മീരയ്ക്ക്..

അതിനു അതിന് തൊട്ടടുത്ത് എഴുതിയ വരികൾ അവളെ ആകാംക്ഷയുടെ മുൾമുനയിൽ കൊണ്ടെത്തിച്ചു

നീ സംബോദന ചെയ്ത ചെറ്റ എഴുതുന്നത് ..

ചെയ്തതെല്ലാം തെറ്റാണന്ന് അറിയാം.

എന്നിരുന്നാൽ കൂടി എനിക്കു പറയുവാൻ ഉള്ളതുകൂടി കേൾക്കണം..

ഒരിക്കലും നിന്നെ വേദനപ്പെടുത്തുവാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല.

നിന്നെ ഒരുപാട് ഒരുപാട് ഇഷ്ടമായിരുന്നു ..

നീ അറിയാതെ തന്നെ നിന്നെ എൻ്റെ മനസ്സിൽ പ്രതിഷ്ഠിച്ചിരുന്നു.

തുറന്നു പറയാനുള്ള ഒരു മനക്കരുത്ത് ഉണ്ടായിരുന്നില്ല. പലപ്പോഴും തുറന്നു പറയണം എന്നു വിചാരിച്ചതുമാണ്..

ആരോരുമില്ലാത്ത അനാഥയെ ഒരു പക്ഷേ നിനക്ക് ഇഷ്ടമാവുകയില്ല എന്നുള്ള കാരണത്താൽ എൻ്റെ ഇഷ്ടങ്ങൾ എന്നിൽ തന്നെ കുഴിച്ചുമൂടി..

ആ ദിവസം എതോ ഒരു ദുർബല നിമിഷത്തിൽ അങ്ങിനെ സംഭവിച്ചു പോയി. ഒരു സ്ത്രീയോടും ചെയ്യാൻ പാടില്ലാത്തതായിരുന്നു. എൻ്റെ ഉള്ളിലെ നിന്നോടുള്ള അടങ്ങാത്ത ഇഷ്ടമായിരുന്നു.

എന്നെ കൊണ്ടു അതിനു പ്രേരിപ്പിച്ചത്.. എല്ലാമേറ്റു പറഞ്ഞ് ആ കാലിൽ വീണു മാപ്പു ചോദിക്കണമെന്ന് പല തവണ ആലോചിച്ചതുമാണ്‌.

അതിനു ശേഷം നിൻ്റെ മുഖത്തു നോക്കുവാൻ പോലും എനിക്കു കഴിയുമായിരുന്നില്ല.. കുറ്റബോധത്തിൻ്റെ തീച്ചൂളയിൽ ഞാൻ വെന്തുരുകകയായിരുന്നു ..

പിന്നീട് ആണ് നിന്നെ കുറിച്ച് എല്ലാമറിഞ്ഞത്..

രോഗശയ്യയിൽ കിടക്കുന്ന അച്ഛനേയും അമ്മയേയും പോയി കണ്ടു.

സങ്കടം സഹിക്കവയ്യാതായപ്പോൾ ഞാൻ ചെയ്ത തെറ്റിനു പ്രതിവിധിയെന്നോണം’ അവരോട് കേണപേക്ഷിച്ചു.

മകളെ എനിക്ക് വിവാഹം കഴിച്ചു തരാമോ എന്നു ചോദിച്ചു…

നീ സമ്മതിക്കില്ല എന്നറിയാമായിരുന്നു …

അതിനു വേണ്ടി പലതും എനിക്കു ചെയ്യേണ്ടി വന്നു…

പിന്നെ നീ പറഞ്ഞില്ലേ. നിൻ്റെ കിരൺ അവനാരായിരുന്നുവെന്ന് നിനക്കറിയാമോ..

ചതിയനായിരുന്നു..

വൈകിയാണ് ഞാൻ അറിഞ്ഞത്… നീയുമായി കിരൺ ഇഷ്ടത്തിലാണന്നുള്ള കാര്യം.

അവനിൽ നിന്ന് നിന്നെ രക്ഷപ്പെടുത്തുവാൻ കൂടിയാണ്. നിൻ്റെ അനുവാദം പോലും ചോദിക്കാതെ ഞാൻ ഇറങ്ങി പുറപ്പെട്ടത്

ആ സംഭവത്തിനു ശേഷം ഒരിക്കൽ പോലും നിൻ്റെ മുന്നിൽ പ്രത്യക്ഷപ്പെടാതെ നിൻ്റെ മുന്നിൽ താലി ചരടുമായ് ഞാൻ വന്നു നിന്നത് ..

ഇപ്പോൾ നീ ചിന്തിക്കുന്നുണ്ടാവും എന്നെ സ്വന്തമാക്കുവാൻ എന്തിനാണ് കിരണിനെ ബലിയാടാക്കിയതെന്ന്

നിൻ്റെ ചോദ്യത്തിന് നീ തീർച്ചയും മറുപടി അർഹിക്കുന്നതുമാണ്…

പറയാം.

കിരൺ എൻ്റെ സുഹൃത്തും സഹപ്രവർത്തകനുമായിരുന്നു. പലയിടത്തും ഞങ്ങൾ ഒരുമിച്ചായിരുന്നു.. ഒരു മത്സരമായിരുന്നു… ഒന്നും എനിക്കറിയില്ലായിരുന്നു..

തെറ്റു ചെയ്തവൻ ശിക്ഷ അനുഭവിക്കുക തന്നെ വേണം…

എല്ലാമറിഞ്ഞിരുന്നിട്ടും എൻ്റെ ജീവതം നശിപ്പിക്കുവാൻ വേണ്ടി എന്തിനു വേണ്ടിയായിരുന്നു.ഇത്രയും നാൾ കാത്തിരുന്നുവെന്ന് നിൻ്റെ മനസ്സിലൊരു ചോദ്യം വന്നിരിക്കാം..

ചില കടമകൾ ബാക്കിയുണ്ടായിരുന്നു.എനിക്കു മാത്രം ചെയ്തു തീർക്കുവാൻ വേണ്ടി ബാക്കി വെച്ച കടമകൾ…

അതിനു ആദ്യം നീ അറിയണം നിൻ്റെ കിരണിനെ കുറിച്ചെല്ലാം….

ഒരിക്കൽ എൻ്റെ സഹോദരിയുടെ മൊബെലിൽ നിന്നാണ് അവൻ അവൾക്കയച്ച വൃത്തികെട്ട മെസ്സേജ് ഞാൻ വായിക്കാനിടയായത്..

അതിൻ്റെ പേരിൽ ഞങ്ങളുടെ സുഹൃത്തു ബന്ധം അതോടു കൂടി നഷ്ടമായി.. എൻ്റെ കരിയർ നഷ്ടപ്പെടുത്തുന്നതിനായ് പിന്നീടുള്ള അവൻ്റെ ശ്രമം..

എൻ്റെ അമ്മക്ക് അവൻ എന്നെ പോലെ തന്നെ മകനായിരുന്നു ..

പാവം അമ്മയെ ഞാൻ ഒന്നും അറിയിച്ചിരുന്നില്ല ..

ഒരിക്കൽ ഞാൻ ട്രയിനിംഗിൻ്റെ ആവശ്യത്തിനു വേണ്ടി ബാഗ്ലൂരിൽ പോയിരിക്കുന്ന സമയത്ത്. ചിന്നു മോൾക്ക് ഒരു വയറു വേദന വന്നു. ആശുപത്രിയിൽ കൊണ്ടുപോകുവാൻ അമ്മ അവൻ്റെ സഹായം തേടീ.

ചെറിയ ഒരു വയറു വേദനയായിരുന്നിട്ടും. അപ്പൻ്റിക്സ് ആണന്ന് ഡോക്ടറോടു ചട്ടം കെട്ടി.

ഓപ്പേറേഷൻ വേണമെന്ന് അവൻ അമ്മയെ പറഞ്ഞു നിർബന്ധിപ്പിച്ചു…

എല്ലാം കഴിഞ്ഞു തിരിച്ചത്തിയ അവൾ അറിഞ്ഞിരുന്നില്ല.

അവളുടെ ആന്തിരാകാവയവങ്ങൾ പലതും നഷ്ടപ്പെട്ട കാര്യം.

ബാഗ്ലൂരിൽ നിന്ന് തിരിച്ചെത്തിയതിനു ശേഷമാണ്.

വിവരങ്ങൾ എല്ലാം ഞാനറിയുന്നത്.

അപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു.

ഇൻഫക്ഷൻ മൂലം വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ച എൻ്റെ ചിന്നു മോളുടെ ജീവൻ എനിക്കു രക്ഷിക്കാൻ കഴിഞ്ഞില്ല…

മകൾ മരിച്ച ആഘാതത്തിൽ രണ്ടു തവണ അറ്റാക്ക് കഴിഞ്ഞിരുന്ന അമ്മയേയും എനിക്കു നഷ്ടപ്പെട്ടു.

പോസ്റ്റുമാർട്ടം റിപ്പോർട്ട് കിട്ടിയതിനു ശേഷമാണ് ഞാൻ ഇവിടെ ഇല്ലാതിരുന്ന സമയത്ത് സംഭവിച്ച അനിഷ്ട സംഭവങ്ങളുടെ ചുരുളുകളഴിഞ്ഞത്..

ആദ്യം അവനെ കൊല്ലണമെന്ന വാശിയായിരുന്നു

അതു കൊണ്ട് അവൻ മാത്രമേ രക്ഷപ്പെടുകയുള്ളൂ.

വേരോടെ പിഴുതെറിയണം.

അതിനു വേണ്ടിയായിരുന്നു പിന്നീടുള്ള എൻ്റെ ഓരോ ദിനങ്ങളും…

അവൻ്റ പിറകെയായിരുന്നു എൻ്റെ കണ്ണുകൾ ..

ഒരോ ആശുപത്രികളിൽ ചെന്ന് വിവരങ്ങൾ ശേഖരിച്ചു. അവസാനം എല്ലാ പഴുതുകളുമടച്ച് ..നിയമത്തിൻ്റെ മുന്നിൽ അവരെ കൊണ്ടു ചെന്നു നിറുത്തി ..

അതിൽ നിൻ്റെ സ്നേഹ മതിയായ ബിജി ഡോക്ടറും ഉൾപ്പെട്ടിരുന്നു.

പെൺകുട്ടികളെ വലവീശിപ്പിടിച്ച് സ്നേഹം നടിച്ച് സ്വന്തം വളർച്ചക്ക് ഉപയോഗ പാത്രമാക്കി. അവസാനം പുല്ലുപോലെ വലിച്ചെറിയുന്ന നിൻ്റെ കിരൺ ഇനി കാരാഗൃഹത്തിൽ കഴിയട്ടെ..

അതു കണ്ട് എൻ്റെ ചിന്നുമോൾ സന്തോഷിക്കുന്നുണ്ടാകും….

എനിക്ക് ഇനി ആരുമില്ല.

എല്ലാം നിന്നോട് തുറന്നു പറയുവാൻ വേണ്ടിയാണ് ജീവിതത്തിൽ ആദ്യമായ് അൽപം മദ്യം കഴിച്ചത്

സ്വബോധത്തോടെ നിൻ്റെ മുന്നിൽ വന്നു നിൽക്കുവാൻ ധൈര്യമില്ലാത്ത കാരണത്താൽ…

ചെയ്തു പോയ തെറ്റുകൾ എല്ലാം ക്ഷമിക്കണമെന്ന് ഒരിക്കൽ കൂടി പറയുന്നു….

ഞാൻ നിനക്ക് ഒട്ടും ചേർന്നവനായിരുന്നില്ല ..

നിനക്ക് ഒരു നല്ല ജീവിതം ഇനിയും ബാക്കിയുണ്ട്..

ഈ സ്വത്തുക്കളെല്ലാം ഇനി നിൻ്റെയാണ് ..

അവകാശികൾ ആരും തന്നെയില്ല. ഈ ഞാനടക്കം

നീ ഈ എഴുത്ത് വായിച്ചു തീരുമ്പോഴേക്കും .ഞാൻ ഈ ലോകത്തോട് വിട പറഞ്ഞിരിക്കും. എൻ്റെ അമ്മയുടേയും ചിന്നു മോളുടെ അടുത്തേക്ക്..

അവർക്കെന്നും ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ.. എനിക്കവരും മരണത്തിലും അവരെ ഞാൻ തനിച്ചാക്കുകയില്ല….

എന്ന് മീരയുടെ പരേതനായ ഭർത്താവ് ..

നെഞ്ചു പൊട്ടുന്ന വേദനയോടെ അവൾ അതു വായിച്ചു നിറുത്തിയപ്പോൾ ഈ ലോകത്തെ ഏറ്റവും വലിയ നിർഭാഗ്യവതി ഞാൻ മാത്രമാണ് എന്നവൾ ദൈവത്തോട് പറഞ്ഞു കരയുകയായിരുന്നു….

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : Rajesh Dhibu

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top