പ്രശസ്ത ഹാസ്യ താരമായ ബിനു അടിമാലിയുടെ ഇളയ സഹോദരൻ പാടിയ സുന്ദര ഗാനം

മിനിസ്ക്രീനിലൂടെ ബിഗ് സ്ക്രീനിലെത്തിയ നമ്മുക്കെല്ലാം സുപരിചിതനയ നടനാണ് ശ്രീ.ബിനു അടിമാലി. വേറിട്ട ശൈലിയിൽ മലയാളികളെ ഹാസ്യത്തിലൂടെ പൊട്ടിച്ചിരിപ്പിച്ച ബിനു അടിമാലി ടിവി ചാനലുകളിലെ കോമഡി പരിപാടികളിലൂടെയാണ് ശ്രദ്ധേയനായത്. പിന്നീട് സിനിമകളിലൂടെയും അദ്ദേഹം നമുക്ക് മുന്നിൽ എത്തുകയുണ്ടായി. ബിനു അടിമാലിയുടെ ഇളയ സഹോദരൻ നല്ലൊരു ഗായകനാണ്.

‌അദ്ദേഹം ചന്ദ്രകിരണത്തിൻ എന്ന് തുടങ്ങുന്ന പഴയകാല ഗാനം അദ്ദേഹം പാടുന്നത് ഒന്ന് കേൾക്കുക. ബിനു അടിമാലിയാണ് തൻ്റെ സഹോദരൻ്റെ വീഡിയോ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചേട്ടനെ പോലെ തന്നെ അനിയനും നല്ലൊരു കലാകാരനാണെന്ന് ഈ ഒരു മനോഹര ആലാപനത്തിലൂടെ നമുക്ക് മനസിലാകും. മിഴിനീർപ്പൂവുകൾ സിനിമയ്ക്കായി ദാസേട്ടനാണ് ഈ പാട്ട് പാടിയത്. ആർ.കെ.ദാമോദരൻ്റെ വരികൾക്ക് അർജ്ജുനൻ മാഷിൻ്റെ സംഗീതം.