കാഴ്ച്ചയില്ലെങ്കിലും പാട്ട് പാടാനുള്ള കഴിവിലൂടെ പരിമിതികളെ മറികടക്കുന്ന ഒരു ഒൻപത് വയസ്സുകാരൻ

ചാനലുകളിലും സിനിമയിലും ശ്രദ്ധ നേടിയ കോമഡി താരമാണ് രമേഷ് പിഷാരടി. അദേഹത്തെ ഞെട്ടിച്ച് ഇതാ ഒരു ഒൻപത് വയസ്സുകാരൻ. കാഴ്ച ഇല്ലാത്ത ഈ കുരുന്ന് ഗാനം ആലപിക്കുന്നത് കേട്ടാൽ പിഷാരടി മാത്രമല്ല ഏതൊരാളും മോൻ്റെ പ്രകടനം കഴിയുന്നത് വരെ കണ്ടിരിക്കും. അത്രമേൽ മധുരമായ് പാടിയാണ് ഈ ബാലൻ പിഷാരടിയെ അത്ഭുതപ്പെടുത്തിയത്. മേലെ മേലെ മാനം എന്ന സൂപ്പർ ഗാനമാണ് അഭിഷേക് പാടിയത്.

ഈ കുഞ്ഞിന് നമ്മുടെ ഹൃദയത്തിൽ നിന്നും ഒരു ബിഗ്സലൂട്ട് കൊടുക്കാം. പാട്ടിന്റെ ലോകത്ത് തന്റെ പരിമിധികളെ തോൽപിച്ച് സംഗീതത്തിന്റെ മധുര മഴ പെയ്യിക്കുന്ന ഈ കുഞ്ഞ് ഗായകൻ നാളെ സംഗീതത്തിന്റെ ഉയരങ്ങളിൽ എത്തട്ടെ. സോഷ്യൽ മീഡിയയിൽ വൈറലായ ഈ ഗാനം അഭിഷേക് പാടിയിരിക്കുന്നത് മനോരമയുടെ ബിഗ് സല്യൂട്ട് എന്ന പ്രോഗ്രാമിലൂടെയാണ്. ഈ മധുര ശബ്ദം ഒന്ന് കേട്ടു നോക്കാം.