കേരള പോലീസിന് പാട്ടിലൂടെ അഭിനന്ദനം അറിയിച്ച് മണിച്ചേട്ടൻ്റെ അനിയൻ ഡോ.ആർ.എൽ.വി രാമകൃഷ്ണൻ

ലോകം മുഴുവൻ കോവിഡ് 19 എന്ന മഹാമാരിക്കു മുന്നിൽ വിറങ്ങലിച്ചു നിൽക്കുന്ന ഈ സമയത്ത് നമ്മുടെ കൊച്ചു കേരളം കൊറോണയെ തടയാൻ വളരെ ശക്തമായി മുന്നിൽ തന്നെയുണ്ട്. ഇതിൽ നല്ല സേവനം ചെയ്തു വരുന്ന പ്രിയപ്പെട്ട പോലീസ് ഉദ്യോഗസ്ഥർക്ക് പാട്ടിലൂടെ നന്ദി പറഞ്ഞ് ആർ.എൽ.വി.രാമകൃഷ്ണൻ. ചാലക്കുടി ചന്തയ്ക്ക് പോകുമ്പോൾ എന്ന മണിച്ചേട്ടൻ പാടിയ ഹിറ്റ് ഗാനത്തിൻ്റെ അതേ ഈണത്തിലാണ് ഈ ഗാനം ഒരുക്കിയത്.

ചില ഒട്ടപ്പെട്ട സംഭവങ്ങളുടെ പേരിൽ മുഴുവൻ പോലീസ് ഡിപ്പാർട്ട്മെൻ്റിനെ ഒരിക്കലും നമ്മൾ കുറ്റപ്പെടുത്തരുത്. കാക്കിക്കുള്ളിലെ മനുഷ്യത്വമുള്ള എല്ലാവരെയും സ്നേഹിക്കാൻ അറിയാവുന്ന നല്ല ഉദ്യോഗസ്ഥന്മാർക്ക് ഈ ഗാനം സമർപ്പിക്കുന്നു. ഇങ്ങിനെയൊരു പാട്ട് ചെയ്യാനായി തന്നെ സഹായിച്ച ശ്രീ.കലാഭവൻ സതീഷ് ബാബുവിനും അതുപോലെ വരികൾ രചിച്ച ജ്യോതിഷ് ടി കാശി എന്ന കലാകാരനും റെക്കോർഡ് ചെയ്ത് നൽകിയ അജിയ്ക്കും രാമകൃഷ്ണൻ നന്ദിയും കടപ്പാടും അറിയിക്കുന്നു.