ഓട്ടിസത്തെ സംഗീതത്തിലൂടെ മറികടന്ന് പാട്ടിൻ്റെ ലോകത്ത് ശ്രദ്ധ നേടിയ പെൺകുട്ടി അനന്യ മോൾ പാടുന്നു..

പാട്ടുകൾ പാടി കഴിവ് തെളിയിച്ച ഒരു അസാമാന്യ പ്രതിഭയാണ് അനന്യ ബിജേഷ്. ഓട്ടിസം ബാധിച്ചുവെങ്കിൽ ദൈവത്തെ വരദാനമായ സംഗീതത്തിലൂടെ പാട്ടിൻ്റെ വഴികളിൽ യാത്ര ചെയ്യുന്ന ഈ പെൺകുട്ടിയുടെ വീഡിയോകൾ ഇതിന് മുൻപും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. മഴവിൽ മനോരമയുടെ തകർപ്പൻ കോമഡി എന്ന പ്രോഗ്രാമിലാണ് അനന്യ പാടിയത്.

രവീന്ദ്രൻ മാഷിന്റെ സംഗീതത്തിൽ ആറാം തമ്പുരാൻ എന്ന മോഹൻലാൽ ചിത്രത്തിനായി നമ്മുടെ വാനമ്പാടി ചിത്ര ചേച്ചി പാടിയ പാട്ടാണ് മോൾ മനോഹരമായി ആലപിച്ചത്. വരികൾ എഴുതിയത് ഗിരീഷ് പുത്തഞ്ചേരിയാണ്. അച്ഛനും അമ്മയും മോൾക്ക് നൽകുന്ന ആ വലിയ പ്രോത്സാഹനം ഒന്ന് മാത്രം മതി അനന്യയ്ക്ക് മുന്നോട്ട് പോകാൻ. ഈ കാര്യത്തിൽ മോൾ ഭാഗ്യവതിയാണ്. ആ മാതാപിതാക്കൾക്ക് മനസ് നിറഞ്ഞ ഒരു സല്യൂട്ട് നമുക്ക് നൽകാം.

Scroll to Top