കരുണാമയനെ കാവൽവിളക്കേ..ആരോഗ്യ പ്രവർത്തകർക്ക് പാട്ടിലൂടെ ആശ്വാസവും സന്തോഷവും നൽകി ചിത്ര ചേച്ചി

സർക്കാരും, ആരോഗ്യ പ്രവർത്തകരും, മറ്റുള്ള എല്ലാവരും കോറോണയെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ്. എത്രയും വേഗം ഈ ഒരു പ്രതികൂല സാഹചര്യം അവസാനിച്ച് പഴയ നമ്മുടെ ജീവിതത്തിലേയ്ക്ക് പോകണമെങ്കിൽ വേണ്ടപ്പെട്ടവർ അറിയിക്കുന്ന ജാഗ്രതാ നിർദ്ദേശങ്ങൾ നാം അനുസരിക്കേണ്ടതുണ്ട്. കരുതലോടെ അകലം പാലിച്ച് വീട്ടിൽ ഇരുന്ന് ഈ മഹാവിപത്തിനെ നേരിടാം.

ഓരോ ദിവസവും ആശുപത്രികളിലും മറ്റും രാവും പകലുമില്ലാതെ മനുഷ്യൻ്റെ ജീവൻ രക്ഷിക്കാനായി പ്രയത്നിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ മാനസിക പിരിമുറുക്കം ഒഴിവാക്കാനും അല്പ നേരം അവർക്ക് സന്തോഷവും സാന്ത്വനവുമായി മലയാളത്തിൻ്റെ വാനമ്പാടി വീഡിയോ കോൺഫറൻസിലൂടെ എത്തി. തങ്ങൾ ഇഷ്ടപ്പെടുന്ന പ്രിയ ഗായികയുമായി സംസാരിക്കാനും ഒപ്പം ഇഷ്ട ഗാനങ്ങൾ കേൾക്കാൻ കഴിഞ്ഞതിൻ്റെ സന്തോഷത്തിലുമാണ് ആരോഗ്യ പ്രവർത്തകർ.

Scroll to Top