ഓ മൃദുലേ എന്ന ഗാനം ശ്രീജിഷ് പാടിയപ്പോൾ അതിൽ ലയിച്ച് ജഡ്ജസും ഓഡിയൻസും

ഞാൻ ഏകനാണ് എന്ന ചിത്രത്തിൽ സത്യൻ അന്തിക്കാടിൻ്റെ ഗാനരചനയിൽ എം.ജി.രാധാകൃഷ്ണൻ സംഗീതം പകർന്ന് ദാസേട്ടൻ പാടിയ ഗാനവുമായി ശ്രീജിഷ്. ഹൃദയം നുറുങ്ങുന്ന വേദനയിലുള്ള ഈ പ്രണയ നൊമ്പര ഗാനം ശ്രീജിഷിന്റെ ശബ്ദത്തിൽ വീണ്ടും മനോഹരമായി. ആ സംഗീത മഴയിൽ ജഡ്ജസിന്റെ കണ്ണിൽ നിന്നും കണ്ണീർ മഴ പെയ്തു. അത്രക്ക് ഉള്ളിൽ തട്ടിയാണ് ശ്രീജിഷ് പാടിയത്.

ശ്രീജിഷ് പാടി തുടങ്ങിയപ്പോൾ തന്നെ ഹൃദയത്തിൽ പ്രണയത്തിന്റെ വർണ്ണങ്ങൾ വിടരാൻ തുടങ്ങി. ആ ആലാപന മാധുരിയിൽ സ്വയം മറന്ന് നമ്മൾ ആസ്വദിച്ചിരുന്നു പോകും. ശ്രീജിഷ് പാടി തീർന്നതും പ്രിയ പ്രേക്ഷകരും ജഡ്ജസ്സുമെല്ലാം എഴുന്നേറ്റ് നിന്ന് കൈയ്യടിച്ച് ശ്രീജിഷിനെ അഭിനന്ദിക്കുകയും ചെയ്തു. ഈ പെർഫോമൻസിൽ ശ്രീജിഷ് നൂറ് മാർക്കും നേടുകയുണ്ടായി. ഈ മധുര ഗാനം വീണ്ടും ഒന്ന് കേട്ട് നോക്കാം..

Scroll to Top