ആരും ഈ മുത്തിനെ കണ്ണ് വയ്ക്കല്ലേ.. എത്ര സൂപ്പറായിട്ടാണ് തങ്കത്തോണി എന്ന ഗാനം ഈ മോളൂട്ടി പാടുന്നത്

ചില കുട്ടികൾക്ക് ജന്മനാ തന്നെ അസാധ്യമായി പാടാനുള്ള കഴിവ് ലഭിക്കാറുണ്ട്. അങ്ങിനെയുള്ള ഒരു സുന്ദരി കുഞ്ഞാവയുടെ ഗാനമാണ് ഇവിടെ നിങ്ങൾക്കായി പങ്കുവെയ്ക്കുന്നത്. ഇതൊരു പഴയ വീഡിയോ ആണെങ്കിലും വീണ്ടും കാണുമ്പോൾ ആ കുഞ്ഞ് സ്വരമാധുരി കേൾക്കുമ്പോൾ വല്ലാത്തൊരു സന്തോഷവും അനുഭൂതിയും നമുക്ക് തോന്നും.

കളിച്ചു നടക്കേണ്ട കുഞ്ഞിളം പ്രായത്തിൽ പാട്ടിനോട് കൂട്ടുക്കൂടിയ ഈ കൊച്ചു ഗായികയേയും സോഷ്യൽ ലോകം ഏറ്റെടുത്ത് വൈറലാക്കി. പാട്ടിൻ്റെ താളത്തിനനുസരിച്ച് ഇത്ര മധുരമായ് പാടാൻ ഈ കുട്ടിയ്ക്ക് കഴിയുന്നുവെങ്കിൽ ഭാവിയിലെ അറിയപ്പെടുന്ന ഗായികമാരിൽ ഒരാളായി ഈ മോൾ മാറുക തന്നെ ചെയ്യും. കഴിവുള്ള ആരെയും എന്നും പ്രോത്സാഹിപ്പിച്ചിട്ടുള്ള നല്ല മനസ്സുകൾ ഈ മോളെയും നെഞ്ചിലേറ്റി.