ലക്ഷ്മിയുടെ ആലാപനം ഇഷ്ടമായി.. പാട്ട് വീഡിയോ പങ്കുവെച്ച് സംഗീത സംവിധായകൻ ശ്രീ.എം.ജയചന്ദ്രൻ

സോഷ്യൽ മീഡിയയിലെ ഒരു അനുഗൃഹീത ഗായികയാണ് ലക്ഷ്മി. ആർക്കും ഇഷ്ടം തോന്നുന്ന ദൈവം നൽകിയ സ്വരമാധുരിയും പാടാനുള്ള കഴിവും ഈ ഗായികയെ സംഗീതാസ്വാദകർക്ക് ഏറെ പ്രിയങ്കരിയാക്കുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുമ്പ് തീർത്ഥാടനം എന്ന സിനിമയിലെ ചിത്ര ചേച്ചിയുടെ എന്തെന്നെറിയാത്തൊരു ആരാധനയുടെ എന്ന് തുടങ്ങുന്ന ഗാനം ലക്ഷ്മി പാടുകയും ആ വീഡിയോ വൈറലാവുകയും ചെയ്തു. ഈ ഗാനം ശ്രദ്ധിച്ച സംഗീത സംവിധായകനായ ശ്രീ.എം.ജയചന്ദ്രൻ നല്ല കമൻ്റാണ് വീഡിയോയ്ക്ക് താഴെ പങ്കുവെച്ചത്. ഇപ്പോൾ അദ്ദേഹം ലക്ഷ്മി പാടിയ മറ്റൊരു ഗാനം സ്വന്തം ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തു.

പൂമരം എന്ന സിനിമയിൽ ശ്രീ.അറക്കൽ നന്ദകുമാർ എഴുതി സംഗീതം നൽകിയ ഈ ഗാനം ആലപിച്ചത് ചിത്ര ചേച്ചിയാണ്. ഇത് ലോകം കേൾക്കണമെന്നും ലക്ഷ്മി നാളത്തെ വലിയ ഗായികയായി വളരട്ടെ എന്നുമുള്ള അഭിനന്ദന വാക്കുകളോടെയാണ് ജയചന്ദ്രൻ സാർ ഈ വീഡിയോ പങ്കുവെച്ചത്. മൂന്നാം ക്ലാസിൽ പഠിക്കുന്ന സമയം മുതലാണ് ലക്ഷ്മി സംഗീത പഠനം ആരംഭിച്ചത്. തിരുവനന്തപുരം സ്വദേശിയായ ഈ കലാകാരി ഇപ്പോൾ പോസ്റ്റൽ അസിസ്റ്റൻ്റായി തൃശ്ശൂരിലാണ് ജോലി ചെയ്യുന്നത്. അനൂപ് അരവിന്ദാണ് ലക്ഷ്മിയുടെ ഭർത്താവ്. അദ്ദേഹം നൽകുന്ന പ്രോത്സാഹനം ലക്ഷ്മിയുടെ സംഗീത യാത്രയെ ഏറെ സഹായിക്കുന്നു. ഈ കലാകാരിയ്ക്ക് എല്ലാവിധ ആശംസകളും.

Scroll to Top