പിന്നണി ഗായകൻ വിധുപ്രതാപിൻ്റെയും ഭാര്യ ദീപ്തിയുടെയും മനോഹരമായ ഒരു വിഷു സമ്മാനം

പതിവിൽ നിന്നും വിപരീതമായി ഇപ്രാവശ്യം ആഘോഷമില്ലാതെ ഒരു വിഷുക്കാലം കടന്നു വരികയാണ്. കൊറോണ വൈറസ് ബാധയിൽ ലോകമെങ്ങും മനുഷ്യർ പ്രയാസപ്പെടുന്ന ഈ നിമിഷം വേഗം മാറുവാൻ കഴിയട്ടെ. ശാന്തിയും സമാധാനത്തോടെയും ജനങ്ങൾക്ക് അവരുടെ സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങി പോകാനും മഹാമാരി നമ്മളെ വിട്ട് പോകുവാനുമായി പ്രാർത്ഥിക്കാം.

ഒരു തമിഴ് ഗാനമാണ് വിധുപ്രതാപ് പാടുന്നത്. പാട്ടിനൊപ്പം കൈചലനങ്ങളിലൂടെയും മുഖഭാവത്തിലൂടെയും സുന്ദരമായ അവതരണം കാഴ്ച്ചവെയ്ക്കുകയാണ് ഭാര്യ ദീപ്തി. അദ്ദേഹത്തിൻ്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഏവർക്കും വിഷു ആശംസകൾ നേർന്നു കൊണ്ട് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിൻ്റെ കോറിയോഗ്രാഫി ചെയ്തത് അബ്ബാദ് റാം മോഹനാണ്.