വീണ്ടും ഒരു വിഷുപ്പുലരി കൂടി… കണികാണും നേരം എന്ന ഗാനം അലീനിയ മോളുടെ ശബ്ദത്തിൽ

മാറ്റമില്ലാത്ത സ്നേഹത്തിൻ്റെയും, സന്തോഷത്തിൻ്റെയും, സമാധാനത്തിൻ്റെയും കയ്യൊപ്പു പതിഞ്ഞ ഒരു വിഷുക്കാലംകൂടി. വിഷു പുലരിയില്‍ കണ്ണനെ കണി കണ്ടുണരുമ്പോൾ കൈനീട്ടമായി തരുന്നു ഒരുപിടി സ്നഹ മലരുകള്‍. മഞ്ഞപട്ടുടുത്ത കൊന്നമരങ്ങള്‍ക്കും പാടി തുടിക്കുന്ന കുയിലിണകള്‍ക്കും ഇത് ഉത്സവകാലം.

ഇനി വരും വിഷുവിനും കൊന്ന പൂക്കും. ഒരുമിച്ചു ചിരി തൂകി നിൽക്കുന്ന ബാല്യങ്ങൾ പൂവിതൾ കണിയായ് മാറുന്ന കാലമെത്തും. ഈ ഒരു കെട്ടക്കാലം കടന്ന് പോകും. ഈ നാടിനെ നമ്മൾ വീണ്ടെടുക്കും. വിഷുദിനത്തിൽ ലോകമെങ്ങുമുള്ള പ്രിയപ്പെട്ട മലയാളികൾക്കായി ഇതാ ഒരു സുന്ദര ഗാനം. അലീനിയ മോളുടെ ആലാപനത്തിൽ കേൾക്കാം. എല്ലാ നല്ല മനസ്സുകൾക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ.