മിഴികളിൽ ഈറനണിഞ്ഞ് സ്നേഹ മോൾ പാടിയ കാർമുകിൽ വർണ്ണൻ്റെ ഭക്തി സാന്ദ്രമായ ഗാനം

ടോപ് സിംഗർ വേദിയെ ഭക്തിയുടെ നിറവിൽ എത്തിച്ച് സ്നേഹ. നന്ദനം സിനിമയിൽ കെ.എസ് ചിത്ര പാടി നവ്യാ നായരുടെ അഭിനയ മികവിൽ മലയാളികളുടെ മനസ്സ് കവർന്ന ആ ഗാനം ഹൃദയസ്പർശിയായി ആലപിച്ച സ്നേഹ ജോൺസൻ്റെ മറക്കാനാകാത്ത പെർഫോമൻസ് ഇതാ വീണ്ടും നിങ്ങൾക്കായി. ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് രവീന്ദ്രൻ മാഷിൻ്റെ സംഗീതം.

ഈ പാട്ട് സ്‌റ്റേജിൽ പാടുമ്പോൾ സ്നേഹയുടെ കണ്ണുകൾ നിറഞ്ഞ് തുളുമ്പി ഈ കുഞ്ഞ് ഗായിക അത്രമേൽ ഈ ഗാനത്തിന്റെ ഫീൽ ഉൾക്കൊണ്ട് പാടുകയായിരുന്നു. പാട്ടിന്റെ മധുര മഴയിൽ കണ്ണീർ ചാലിച്ചൊരു ഗാനം. കൊന്നപ്പൂവിന്റെ നൈർമല്യവും വിഷുകൈനീട്ടത്തിന്റെ നിറവിലും പുതിയ ഒരു നന്മയുടെ തുടക്കത്തിൽ നമ്മുക്ക് കേൾക്കാം സ്നേഹകുട്ടിയുടെ ഈ മനോഹരമായ ആലാപനം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top