പൊന്നോടക്കുഴലും പൊൻപ്പീലിയും.. സിതാര പാടിയ ഏറ്റവും പുതിയ കൃഷ്ണ ഭക്തിഗാനം

മലയാളത്തിലെ പ്രശസ്ത പിന്നണി ഗായികയായ സിതാര കൃഷ്ണകുമാറിൻ്റെ മധുര ശബ്ദത്തിൽ ഇതാ മനോഹരമായ ഒരു കൃഷ്ണഭക്തി ഗാനം. ആഘോഷങ്ങളും ആരവങ്ങളുമില്ലാതെ ഈ വിഷുക്കാലത്തിൽ പ്രതീക്ഷയുടെ കണിക്കൊന്ന മൊട്ടുകൾ പൂത്തുലയട്ടെ. പുലർ മഞ്ഞ് പോലെ രാഗാദ്രമായി മനസ്സിനെ തൊട്ടുതലോടിയ ഈ മധുരഗീതം അതീവ ഹൃദ്യം.

രാഗസുധ എന്ന യൂട്യൂബ് ചാനലിലൂടെ ഈ മാസം പന്ത്രണ്ടാം തീയ്യതിയാണ് സിതാര പാടിയ ഈ ഗാനം പബ്ലിഷ് ചെയ്തിരിക്കുന്നത്. കൃഷ്ണാനന്ദം ആൽബത്തിന് വേണ്ടി ശ്രീ.സുധാകരൻ കെ.പിയാണ് വരികൾ എഴുതിയത്. നിരവധി ഹിറ്റ് ഗാനങ്ങൾക്ക് സംഗീതം പകർന്ന കെ.എം.ഉദയൻ്റെ സംഗീത സംവിധാനവും സിതാരയുടെ ഭാവാർദ്രമായ ആലാപനവും ഒത്തു ചേർന്നപ്പോൾ നല്ലൊരു ഗാനം തന്നെ നമുക്ക് കേൾക്കാൻ കഴിഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top