വിഷുദിനത്തിൽ ഉമ്മയും മകളും പാടിയ പാട്ട് വൈറലായി. സന്തോഷം പങ്കുവെച്ച് റാസാ ബീഗവും ഫാമിലിയും

ആഘോഷങ്ങളില്ലാതെ അങ്ങിനെ ഒരു വിഷുക്കാലം കൂടി കടന്നുപ്പോയി. കൊറോണക്കാലമായതിനാൽ പുറത്തിറങ്ങാതെ ഏവരും വീട്ടിലിരുന്ന് ഈ മഹാമാരിയെ പ്രതിരോധിക്കുകയാണ്. സംഗീതത്തിലൂടെയും വാക്കുകളിലൂടെയും വിഷുദിന ആശംസകൾ നേർന്ന് മലയാളികൾ മാതൃകയായി. ഈ പ്രതിസന്ധി ഘട്ടം തരണം ചെയ്യാൻ എല്ലാവർക്കും കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

ഇന്നലെ വിഷുദിനത്തിൽ റാസിയ ബീഗവും മകളും ചേർന്ന് പാടിയ കണി കാണും നേരം എന്ന ഗാനം സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധിക്കപ്പെടുകയുണ്ടായി. പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകം ലക്ഷക്കണക്കിന് ആളുകളാണ് ഈ വീഡിയോ കണ്ടത്. ഇപ്പോൾ ആ വീഡിയോ ശ്രദ്ധിക്കപ്പെട്ടതിൽ സന്തോഷവും നന്ദിയുമായി റാസ ബീഗവും കുടുംബവും എത്തിയിരിക്കുകയാണ്. കൈരളി ന്യൂസ് ചാനലിന് നൽകിയ പ്രത്യേക അഭിമുഖം കാണാം.