സംഗീത സംവിധായകൻ ശ്രീ.ശരത് സാറിൻ്റെ സഹോദര പുത്രി വർഷ പാടിയ ഗാനം

നമ്മുടെയെല്ലാം പ്രിയങ്കരനായ മ്യൂസിക് ഡയറക്ടർ ശരത് സാറിൻ്റെ സഹോദരനായ ശ്രീ.രഞ്ജിത്തിൻ്റെ മകൾ വർഷക്കുട്ടി പാടിയ ഒരു സൂപ്പർ സോങ്ങ് എല്ലാ മലയാളികൾക്കുമായി സ്നേഹത്തോടെ പങ്കുവെയ്ക്കുന്നു. വർഷ പാടിയിട്ടുള്ള ഒരുപാട് കവർ സോങ്ങുകൾ രഞ്ജിത്ത് വാസുദേവ് എന്ന മോളുടെ അച്ഛൻ്റെ യൂട്യൂബ് ചാനലിലൂടെ പോസ്റ്റ് ചെയ്തിട്ടുണ്ട്. ആ ഗാനങ്ങളെല്ലാം തന്നെ വളരെ മനോഹരമാണ്.

ഓരോ വീഡിയോയ്ക്കും നല്ല അഭിപ്രായങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. വിഷുവിനോട് അനുബന്ധിച്ച് വർഷ ആലപിച്ച ഒരു സ്പെക്ഷൽ ഗാനം ശരത് സാർ തന്നെ തൻ്റെ ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരിക്കുന്നു. ഇവൻ മേഘരൂപൻ എന്ന സിനിമയിൽ ശ്രീ.ഒ.എൻ.വി.കുറുപ്പിൻ്റെ രചനയിൽ ശരത് സാർ സംഗീതം നൽകിയതാണ് ഈ ഗാനം. ചിത്ര ചേച്ചിയും ശരത് സാറും ചേർന്നാണ് സിനിമയ്ക്കായി ഈ ഗാനം പാടിയത്.

Scroll to Top