ശ്രീരാഗമോ വൈറൽ ഗാനത്തിന് ശേഷം ആരാധികേ പാടി ദേവന ശ്രീയ മനം കവർന്നു

ദൈവത്തിൻ്റെ അനുഗ്രഹം ലഭിച്ച ഒരു കുഞ്ഞ് വാനമ്പാടി തന്നെയാണ് ഈ മിടുക്കി. മുൻപ് കളിക്കുന്നതിനിടയിൽ ദേവന ശ്രീയ ആലപിച്ച ശ്രീരാഗമോ എന്ന ഗാനം ആരും മറന്ന് കാണില്ല.
ആ വീഡിയോ സോഷ്യൽ മീഡിയയിൽ വളെരയധികം ഷെയർ ചെയ്യപ്പെടുകയുണ്ടായി. അന്ന് പലരും ഈ മോളെ നല്ല കമൻ്റുകൾ നൽകി അഭിനന്ദിക്കുന്നത് നമ്മൾ ഏവരും കണ്ടതാണ്.

ഊഞ്ഞാലിൽ ഇരുന്ന് പുഞ്ചി തൂകുന്ന മുഖത്തോടെ എത്ര സിമ്പിളായാണ് ആരാധിക എന്ന ഹിറ്റ് ഗാനം ഈ മോൾ പാടുന്നത്. മാതാപിതാക്കൾ സംഗീതം പഠിപ്പിച്ച് പ്രോത്സാഹിപ്പിക്കണമെന്നും അതുപോലെ അടുത്ത ടോപ് സിങ്ങർ സീസണിൽ ഈ കുട്ടി വരണമെന്നും പ്രിയ ആസ്വാദകർ അഭിപ്രായപ്പെടുന്നു. അമ്പിളി സിനിമയിൽ വിനായക് ശശികുമാറിൻ്റെ ഗാനരചനയ്ക്ക് വിഷ്ണു വിജയുടെ സംഗീതം. സൂരജ് സന്തോഷും മധുവന്തി നാരായണനും ചേർന്നാണ് ചിത്രത്തിൽ പാടിയത്.

Scroll to Top