ഇപ്പോഴേ ഇങ്ങിനെ അഭിനയിച്ചാൽ ഈ സുന്ദരിക്കുട്ടി ഭാവിയിൽ നല്ലൊരു നടിയായി മാറും

അഭിനയത്തിന്റെ എല്ലാ വശങ്ങളും ഒപ്പിയെടുത്ത ഒരു കുഞ്ഞി പെണ്ണിൻ്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. ചെമ്മീൻ സിനിമയിലെ കറുത്തമ്മ മുതൽ കിലുക്കത്തിലെ രേവതി വരെ മിന്നി മായുന്ന ആ പ്രകടനം വളരെ പെട്ടെന്നാണ് ഏവരും ഏറ്റെടുത്തത്. മറക്കാൻ കഴിയാത്ത മലയാള സിനിമയിലെ ശ്രദ്ധേയമായ അഭിനയ മുഹൂർത്തങ്ങളാണ് ഈ കൊച്ചു താരം നമുക്കു മുന്നിൽ ഗംഭീരമായി അവതരിപ്പിക്കുന്നത്.

ടിക് ടോക്ക് എന്ന ജനപ്രിയ ആപ്ലിക്കേഷൻ്റെ വരവോടെ കഴിവുള്ളവർക്ക് ചെറു വീഡിയോകളിലൂടെ തങ്ങളുടെ കഴിവ് മറ്റുള്ളവരിലേയ്ക്ക് എത്തിക്കാൻ കഴിഞ്ഞു. കുറഞ്ഞ സമയം കൊണ്ട് മറ്റുള്ളവർക്ക് ഇഷ്ടം തോന്നുന്ന നല്ല വീഡിയോകൾ ചെയ്യുന്ന എല്ലാവർക്കും അഭിനന്ദനങ്ങൾ. മോളുടെ ഈ കഴിവ് നഷ്ടപ്പെടാതെ വളർത്തിയെടുത്ത് ഇതിലും മികച്ച പെർഫോമൻസ് ചെയ്യാനും അതുപോലെ നാളെ ബിഗ് സ്ക്രീനിൽ എത്താനും കഴിയട്ടെ.