സംഗീത ലോകത്തെ ഭാവി വാഗ്ദാനമായ മാധവും ആര്യനന്ദയും ചേർന്ന് പാടിയ ഹിന്ദി ഗാനം

ചില ഹിന്ദിഗാനങ്ങൾ നമ്മുടെ മനസിലേക്ക് ആഴ്ന്നിറങ്ങുന്നതാണ്. അത്തരത്തിലുള്ള ഗംഭീരമായ ഒരു ഗാനവുമായാണ് കൊച്ചു മിടുക്കൻ മാധവ് അറോറയും മലയാളിയായ കുഞ്ഞ് ഗായിക ആര്യനന്ദയും ഹിന്ദി റിയാലിറ്റി ഷോ സരിഗമപ വേദിയിൽ എത്തിയത്. ഹൃദയങ്ങളിലേക്ക് മഴപ്പോലെ പെയ്തിറങ്ങുകയാണ് ഈ കൊച്ചു താരങ്ങളുടെ ഹൃദ്യമായ ആലാപനം.

മുതിർന്ന പ്രൊഫഷണൽ ഗായകർ വേദിയിൽ നിന്ന് പാടുന്നത് പോലെയാണ് ഇവർ രണ്ടു പേരും സംഗീത വിസ്മയം തീർക്കുന്നത്. ചെറുപ്രായത്തിൽ തന്നെ ഇത്രയും പെർഫെഷനോടെ ഓരോ പാട്ടുകളും അതിസുന്ദരമായി പാടുന്ന ഈ പ്രതിഭകൾ ഭാവിയിൽ സംഗീത രംഗത്ത് അറിയപ്പെടുന്ന വലിയ പാട്ടുകാരാകും എന്ന് നമ്മുക്ക് പ്രതീക്ഷിക്കാം. ഈ മക്കൾ പാടി കഴിഞ്ഞപ്പോൾ അവരെ എഴുന്നേറ്റ് നിന്ന് ജഡ്ജസ്സും പ്രിയ പ്രേക്ഷകരും അഭിനന്ദിക്കുന്ന കാഴ്ച്ച ഒരുപാട് സന്തോഷം നൽകി.

Scroll to Top