എല്ലാ ആശംസകളും നേർന്നു കൊണ്ട് ഭൂമിയിലെ മാലാഖമാർക്ക് വേണ്ടി ചിത്ര ചേച്ചി പാടിയ ഗാനം

നമ്മുടെ വാനമ്പാടി ചിത്ര ചേച്ചി ഭൂമിയിലെ മലാഖമാർക്കായി ഒരു ഗാനം പാടിയിരിക്കുകയാണ്. സ്നേഹത്തിന്റെ ഈ വെൺപ്രാവുകൾ നമ്മുടെ താങ്ങും തണലുമായ് കാത്ത് രക്ഷിക്കുന്നു. നിർമല ചിത്തരായി ജോലി ചെയ്യുന്ന ഇവർക്ക് വേണ്ടി പ്രാർത്ഥിക്കാം. സ്വന്തം മക്കളെയും കുടുംബത്തിനെയും വിട്ട് സമൂഹത്തിന്റെ നന്മക്ക് വേണ്ടി പോരാടുന്ന ഇവർക്ക് വേണ്ടി ഇതാ ഒരു ഗാനം. വരികൾ എഴുതിയത് ബിന്ദു മോൾ.

സംഗീതം നൽകിയിരിക്കുന്നത് ജോബി മക്കോളിൽ. ഇവർക്ക് ആശംസകളും പ്രാർത്ഥനകളും പങ്ക് വച്ചു കൊണ്ടാണ് വാനമ്പാടി ഈ പാട്ടു തുടങ്ങിയിരിക്കുന്നത്. ഇനിയും ഒരുപാട് ജീവനുകൾ ഇവരുടെ കരുതലിലും പരിഗണനയിലും പുതുജീവൻ വയ്ക്കട്ടേ. സമൂഹത്തിലെ ആരോഗ്യ മേഖലയിലെ എല്ലാവർക്കും വേണ്ടി ഹൃദയം നിറഞ്ഞ ആദരവ്‌ നൽകി കൊണ്ട് ഈ വീഡിയോ കാണാം. ഇഷ്ടമായാൽ നിങ്ങളുടെ പ്രിയപ്പെട്ട സുഹൃത്തുക്കൾക്കും ഈ ഗാനം പങ്കുവെയ്ക്കാൻ മറക്കരുത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top