തോൽക്കുകില്ല നമ്മളിന്ന് കോവിഡിൻ്റെ മുന്നിൽ.. കരളുറപ്പുള്ള കേരളത്തിനായി കൊച്ചി സിറ്റി പോലീസിൻ്റെ മനോഹര ഗാനം

കൊറോണ വൈറസിനെതിരെ നിരവധി വീഡിയോകളാണ് നാം കണ്ടിട്ടുള്ളത്. അതിലിതാ അതിജീവനത്തിന്റെ പുതിയ ഒരു താളവുമായ് കേരളാ പോലീസ്. ഉറച്ച ശബ്ദത്തിൽ പാടുന്നു
തോൽക്കില്ല നമ്മൾ ഈ കൊറോണ സമയവും അതിജീവിക്കും. നിപ്പയായും പ്രകൃതി താണ്ഡവമാടിയ പ്രളയ മുഖത്തിലും തോൽക്കാതെ മുന്നേറിയ നമ്മൾ ഇതും അതിജീവിക്കുക തന്നെ ചെയ്യും. കരളുറപ്പുള്ള കേരളമാണ്. നമ്മുക്ക് കൂട്ടായ് കാവലായ് കരുത്തുറ്റ സർക്കാരും ആരോഗ്യമേഖലയും പോലീസുമുണ്ട് നമ്മുക്കും ഒന്നായ് അവർക്ക് ഒപ്പം നിൽക്കാം.

നമ്മുടെ കൊച്ചു കേരളത്തിൽ രോഗികളെ ശ്രദ്ധയോടും കരുതലോടും ചികിത്സിച്ച് അസുഖം ഭേദമാക്കി വീട്ടിൽ എത്തിക്കുന്ന മാലാഖമാരായ നേഴ്സുമാരുടെയും ഡോക്ടേടേഴ്സിൻ്റെയും രാവും പകലും ഇല്ലാതെ വെയിലത്ത് കാവൽ നിൽക്കുന്ന പോലീസുകാരുമുള്ള നമ്മുടെ കേരളത്തിനെ തോൽപ്പിക്കാൻ ഒരു വൈറസിനോ ഒരു പ്രളയത്തിനോ, നിപ്പക്കോ, സാധിക്കില്ല. ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ച ഏവർക്കും ഒരായിരം നന്ദി. കൊച്ചി മെട്രോ പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടറായ എ.അനന്തലാൽ സാറാണ് ഈ വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. ഡോ.മധു വാസുദേവൻ്റെ രചനയ്ക്ക് റിത്വിക് എസ്.ചന്ദ് ഒരുക്കിയ സംഗീതം.