ഭാവഗായകൻ പാടിയ മലയാളത്തിൻ്റെ ആ പഴയ സുവർണ്ണ ഗാനവുമായി കണ്ണൂർ ഷെരീഫ്

സന്തോഷമായാലും, ദു:ഖമായാലും ഒരു നല്ല പാട്ട് കേൾക്കുമ്പോൾ നമ്മുടെ പ്രയാസങ്ങൾ ഒരു നിമിഷം മറന്ന് പോകും. മഹാപ്രതിഭകൾ മലയാളത്തിന് നൽകിയ കാവ്യഭംഗിയുള്ള ആ പഴയ സുന്ദര ഗാനങ്ങൾ പാടി സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കുകയാണ് നമ്മുടെ പ്രിയ ഗായകർ.

ദിവ്യ ദര്‍ശനം എന്ന സിനിമയില്‍ ശ്രീകുമാരൻ തമ്പി സാറിൻ്റെ ഗാനരചനയിൽ ശ്രീ.എം.എസ് വിശ്വനാഥൻ സംഗീതം നൽകി ജയേട്ടൻ പാടിയ ഗാനവുമായി എത്തിയിരിക്കുകയാണ് കണ്ണൂർ ഷെരീഫ്. വളരെ ചെറുപ്പത്തിലെ വാപ്പ നഷ്ടപെട്ട കണ്ണൂർ ഷെരീഫിന് ഉമ്മയായിരുന്നു എല്ലാം. ഏറെ വെല്ലുവിളികളെ അതിജീവിച്ചാണ് ഇദ്ദേഹം ശാസ്ത്രീയമായി സംഗീതം പഠിച്ചത്. ഈ ഗാനവും പതിവുപോലെ അദ്ദേഹം മനോഹരമായി തന്നെ ആലപിച്ചു.