ഇവിടെ കാറ്റിന് സുഗന്ധം.. എം.ജി സാറിൻ്റെ ഒപ്പം കൊച്ചു വാനമ്പാടി സീതാലക്ഷ്മിയുടെ സുന്ദര ആലാപനം..

കഴിവുള്ള കൊച്ചു ഗായകരുടെ ആലാപന മികവ് ലോകമെമ്പാടുമുളള സംഗീതാസ്വാദകർക്ക് സമ്മാനിക്കുന്ന മികച്ച ഒരു മ്യൂസിക്കൽ റിയാലിറ്റി ഷോയാണ് ഫ്ലവേഴ്സ് ചാനലിൻ്റെ ടോപ് സിങ്ങർ. ഫൈനലിനോട് അടുത്ത് കൊണ്ടിരിക്കുന്ന ഈ റിയാലിറ്റി ഷോയിലെ വളരെ ടാലൻ്റഡായ കൊച്ചു ഗായികയാണ് സീതാലക്ഷ്മി. ആ മധുരശബ്ദവും അസാധ്യമായി പാടാനുള്ള കഴിവും ഈ മോളെ മലയാളികൾക്ക് പ്രിയങ്കരിയാക്കി.

സംഗീത രംഗത്ത് ഒട്ടേറെ ഹിറ്റ് ഗാനങ്ങൾക്ക് ശബ്ദം നൽകിയ അതുല്യ ഗായകനായ ശ്രീ.എം.ജി.ശ്രീകുമാർ സാറിൻ്റെ കൂടെ ഈ ഒരു പാട്ട് വേദിയിൽ നിന്ന് സീതാലക്ഷ്മിക്ക് പാടാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യമാണ്. മോളുടെ സംഗീത ജീവിതത്തിലെ മറക്കാനാകാത്ത ആ
നിമിഷം ഇതാ ഒരിക്കൽ കൂടി പ്രിയപ്പെട്ടവർക്കായി സ്നഹത്തോടെ സമർപ്പിക്കുയാണ്. സംഗീതത്തിൽ സീതക്കുട്ടിയ്ക്ക് ശോഭനമായൊരു ഭാവി ഉണ്ടാകട്ടെ.