കളിക്കിടയിൽ ശ്രീരാഗമോ ഗാനം സിമ്പിളായി പാടി ഞെട്ടിച്ച ആ സുന്ദരിക്കുട്ടി ഇതാണ്..

ദേവന ശ്രിയ എന്ന കുട്ടിയെഎല്ലാവർക്കും ഓർമ കാണുമല്ലോ, വീട്ടിലിരുന്ന് കഞ്ഞിയും കറിയും വെച്ച് കളിക്കുന്നതിനിടയിൽ പാട്ടു പാടി നമ്മുടെ ഹൃദയം കീഴടക്കിയ സുന്ദരിക്കുട്ടി. നാലാം ക്ലാസ്സുകാരിയായ ദേവന ശ്രിയ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. സ്കൂൾ സബ്ജില്ലാ മത്സരത്തിലും ഗാനാലാപനത്തിൽ ഫസ്റ്റ് എ ഗ്രേഡ് സ്വന്തമാക്കിയ ഈ മിടുക്കി കോഴിക്കോട് പേരാമ്പ്രയിലെ പന്തരിക്കരയിലാണ് താമസിക്കുന്നത്.

കുഞ്ഞിലെ മുതൽ പാട്ടിനോട് താൽപര്യമായിരുന്നു ദേവയ്ക്ക്, അതു മനസിലാക്കിയ അച്ഛൻ സംഗീതം പഠിപ്പിക്കാൻ അയക്കുകയായിരുന്നു. ശ്രീരാഗമോ എന്ന മനോഹര ഗാനം യാതൊരുവിധ ടെൻഷനുമില്ലാതെ സിമ്പിളായി ഈ കുഞ്ഞ് പാടുകയും അത് പ്രേക്ഷക ലക്ഷങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ ഏറ്റെടുക്കുകയുമായിരുന്നു. കുറുമ്പ് കാട്ടിയും, കളിച്ചും, ചിരിച്ചും ദേവന ശ്രിയ എന്ന മിടുക്കി ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ.

Scroll to Top