ബിജു മല്ലാരിയും മകനും ചേർന്ന് ഒരു നേരമെങ്കിലും എന്ന ഗാനത്തിന് ഒരുക്കിയ വയലിൻ നാദം

ബിജു മല്ലാരി ഗുരുവായൂർ അമ്പലനടയിൽ നടത്താനിരുന്ന വയലിൻ മാന്ത്രികത സ്വന്തം വീട്ടിൽ നടത്തി സമൂഹത്തിന് ഈ ലോക് ഡൗൺ സമയത്ത് ഒരു സന്ദേശം കൊടുക്കുകയായിരുന്നു. വീട്ടിലിരുന്നു കൊണ്ട് സംഗീത വിസ്മയം തീർത്ത ഈ അച്ഛൻ്റെയും മകൻ്റെയും കഴിവ് ഒന്ന് കാണേണ്ടത് തന്നെയാണ്. ഉണ്ണിക്കണ്ണൻ ഇദ്ദേഹത്തിന്റെ അടുക്കൽ വന്നു ചേരും അത്രയും ഹൃദയസ്പർശിയായാണ് ഇദേഹവും മകനും കൂടി വയലിനിൽ സംഗീത സാന്ദ്രമാക്കുന്നത്.

ഈ അവസരത്തിൽ വീട്ടിൽ ഇരിക്കുന്നവർക്കും ഇതൊരു കുളിർ മഴയായ് വന്നു ചേരും എന്നതിൽ മാറ്റമില്ല. കണ്ണുകളടച്ച് ഈ വയലിൻ നാദം കേട്ടാൽ സാക്ഷാൽ ഭഗവാൻ നമ്മുടെ കൺമുന്നിൽ വന്നു ചേരും പോലെ തോന്നും. അത്രയും മനോഹരമാണ് ഇദ്ദേഹത്തിന്റെയും മകന്റെയും വയലിൻ വായന. മലയാളികളുടെ ഹൃദയങ്ങളിൽ വയലിൻ മീട്ടി ബിജുമല്ലാരിയും മകനും സോഷ്യൽ മീഡിയയിൽ വൈറലായി മുന്നേറുകയാണ്. ഇവരുടെ വയലിൻ വീഡിയോ ആസ്വദിക്കാം.