കൊറോണയ്ക്കെതിരെ പോരാടുന്ന എല്ലാവർക്കും വേണ്ടി വേണുനാദവുമായി രാജേഷ് ചേർത്തല

കോവിഡ് സാഹചര്യത്തിൽ ലോക് ഡൗൺ കാരണം വീട്ടിൽ കഴിയുന്ന കലാകാരൻമാർ സർക്കാറിന് പിന്തുണയുമായി എത്താറുണ്ട്. ഇപ്പോഴിതാ പ്രശസ്ത കലാകാരനായ രാജേഷ് ചേർത്തല മനോഹരമായ പുല്ലാങ്കുഴൽ നാദത്തിലൂടെ പൂർണ്ണ പിന്തുണയുമായി എത്തിയിരിക്കുന്നു. കൊറോണയെ തടയാനും ഈ മഹാമാരിയിൽ നിന്ന് മറ്റുള്ളവരെ രക്ഷിക്കാനായി പരിശ്രമിച്ചു കൊണ്ടിരിക്കുന്ന നല്ല മനസ്സുകളായ എല്ലാവർക്കുമായി ഈ സംഗീതം അദ്ദേഹം സമർപ്പിക്കുകയാണ്.

ഇങ്ങനെയുള്ള കലാകാരൻമാരും മറ്റു മേഖലയിലുള്ളവരുമാണ് നമുക്ക് പ്രചോദനമാകുന്നത്. ഈ കൊറോണ വൈറസിൽ നിന്നും ചെറുത്തു നിൽക്കാനുള്ള ശക്തിയും ആത്മവിശ്വാസവും നമ്മുക്ക് ഉണ്ടായിരിക്കണം. ഈ സാഹചര്യവും നമ്മൾ മറികടക്കുക തന്നെ ചെയ്യും. അനുഗൃഹീത കലാകാരൻ്റെ ഈ നാദവിസ്മയത്തിൽ ലയിച്ചു പോകുകയാണ് ഓരോ മലയാളി മനസ്സും.