സമയം ഒൻപതായി നിങ്ങൾ എഴുന്നേല്ക്കുന്നില്ലേ, രാവിലെ ഒന്നരക്കിലോ മത്തി വാങ്ങി, മീൻകാരന് കൊടുക്കാൻ പൈസ വേണം

രചന : Ezra Pound

രാവിലെ ഭാര്യ വിളിച്ചുണർത്തി.

“സമയം ഒൻപതായി നിങ്ങൾ എഴുന്നേല്ക്കുന്നില്ലേ

രാവിലെ ഒന്നരക്കിലോ മത്തിവാങ്ങി, മീൻകാരന് കൊടുക്കാൻ പൈസ വേണം”

“പേഴ്സിലേ, ഷർട്ടിന്റെ പോക്കറ്റിലോ കാണും”

“സ്വന്തം പൈസ എവിടെയാണെന്ന് പോലും അറിയാത്ത മനുഷ്യൻ. ജീവിതത്തിൽ യാതൊരു കണക്കും, കുണക്കുമില്ലാത്ത ജീവിതം. മുണ്ട് പറഞ്ഞ് മൂലക്ക് കിടക്കണു….രാവിലെ നല്ല കണിയാണ്…”

“നീ രാവിലെ എന്റ മുതുകത്ത് കയറാതെ മീൻ കാരന് പൈസ കൊടുക്ക്”

മീൻകാരന് പൈസ കൊടുത്തിട്ട് വന്ന് ഭാര്യ മൂലക്ക് കിടന്ന മുണ്ട് എടുത്ത് എന്റെ ദേഹത്തേക്ക് ഇട്ടു.

“വരവെത്ര ചിലവെത്ര ഇത് വല്ലതും നിങ്ങൾക്ക് അറിയുമോ?! പോത്തുപോലുളള ജീവിതം.

നിങ്ങൾ മോനെ കണ്ടുപടി. അവൻ എല്ലാ ദിവസവും ഡയറി എഴുതും. അതിൽ വരവ് ചിലവിന്റെ കണക്ക് വ്യക്തമായി ഉണ്ടാകും. ചിലവിനെ എങ്ങനെ നിയന്ത്രിക്കാമെന്ന വ്യക്തത അവനുണ്ട്. അവന് പ്ലാനിങ് ഉണ്ട്. ജീവിതത്തിൽ എന്തെങ്കിലും ആകണമെന്ന ലക്ഷ്യബോധം ഉണ്ട്. ഓരോ പൈസക്കും കണക്കുണ്ട്…നിങ്ങൾക്കോ?”

അഴിഞ്ഞുകിടന്ന മുണ്ട് അരയിൽ ചുറ്റി ,

ഭാര്യക്ക് ഒരു ചിരി സമ്മാനിച്ചു.

“വരവ് ചിലവുകളുടെ കണക്കെഴുത്ത് നല്ലതാണ്.

കൈയ്യക്ഷരം നന്നാകും. പണത്തോട് സ്നേഹം വേണം. പക്ഷെ അതിര് വിടരുത്. അതിരുവിട്ടാൽ അത് ആർത്തിയായി മാറും. ആർത്തിയിൽ ബന്ധങ്ങൾ അറ്റുപോകും.

ഗുണനചിഹ്നങ്ങളെ അവൻ പ്രണയിക്കുമ്പോൾ,

ന്യൂനചിഹ്നങ്ങളെ അവൻ ഭയപ്പെടും. എനിക്ക് പണിയെടുക്കാനാവാത്ത കാലത്ത് അവന്റെ ഡയറി താളിൽ നിറയെ ഞാനാകും…. അച്ഛനെ ഡോക്ടറെ കാണിച്ച് കണക്ക്, മരുന്ന് വാങ്ങിയ കണക്ക് ,അച്ഛന് ഷർട്ട് വാങ്ങിയ കണക്ക്….അങ്ങനെ ചിലവുകളുടെ കോളത്തിലെ ഒരു വസ്തുവായി അച്ഛൻ മാറും.”

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : Ezra Pound

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top