ഗോപികേ നിൻ വിരൽ.. ദൈവം നെറുകയിൽ തൊട്ട് അനുഗ്രഹിച്ച കൊച്ചു വാനമ്പാടി സീതക്കുട്ടിയുടെ ആലാപനം

ഫ്ലവേഴ്സ് ചാനലിൻ്റെ സംഗീത റിയാലിറ്റി ഷോ ടോപ് സിങ്ങറിലൂടെ സംഗീത ലോകത്തിന് ലഭിച്ച അസാധ്യ കഴിവുള്ള ഗായികയാണ് നമ്മുടെ സീതാലക്ഷ്മി. ആ ശബ്ദമാധുരിയിൽ എത്രയെത്ര മനോഹരങ്ങളായ പാട്ടുകളാണ് നമ്മൾ കേട്ട് ആസ്വദിച്ചത്. പലപ്പോഴും മോളുടെ ആലാപനം പ്രേക്ഷകരുടെ കണ്ണുകളെ ഈറനണിയിച്ചത് നമ്മൾ കണ്ടു. നല്ലൊരു ഭാവിയുള്ള ഈ മിടുക്കി ഉയരങ്ങളിലെത്തട്ടെ. ഇവിടെ നമുക്ക് സീത പാടിയ ടോപ് സിങ്ങറിലെ ഒരു പഴയ പെർഫോമൻസ് കാണാം.

കോറോണയുടെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തിയ കാരണം ഇപ്പോൾ ടോപ് സിങ്ങറിൻ്റെ ഷൂട്ടിങ്ങ് നിർത്തിവെച്ചിരിക്കുന്നു. കുഞ്ഞുങ്ങളുടെ പുതിയ ഗാനങ്ങൾ കേൾക്കാൻ കഴിയാത്ത ഈ സാഹചര്യത്തിൽ അവരുടെ മികച്ച പ്രകടനങ്ങൾ വീണ്ടും ആസ്വദിക്കാം. കാറ്റത്തെ കിളിക്കൂട് എന്ന ചിത്രത്തിനായി കാവാലം നാരായണപ്പണിക്കർ എഴുതി ജോൺസൻ മാഷ് ഈണം പകർന്ന് ഗാന കോകിലം ജാനകിയമ്മ ആലപിച്ച ഗാനം.

Scroll to Top