ഇന്ദ്രൻസ് ചേട്ടൻ്റെ മാത്രമല്ല ഈ വീഡിയോ കാണുന്ന ആരുടെയും കണ്ണുകൾ നിറഞ്ഞ് പോകും

പ്രിയ നടൻ ഇന്ദ്രൻസ് ചേട്ടൻ പങ്കെടുത്ത കൈരളി ചാനലിൻ്റ ജെ.ബി.ജംഗ്ക്ഷൻ എന്ന പ്രോഗ്രാമിൽ നിന്നുമുള്ള ഒരു ഹൃദയസ്പർശിയായ നിമിഷം കാണാം. വസ്ത്രാലങ്കാരത്തിലൂടെ സിനിമാ നടനായ വ്യക്തിയാണ് ഇന്ദ്രൻസ് എന്ന് നമുക്ക് എല്ലാവർക്കും അറിയാം. ഒരു നടനായതിന് ശേഷവും തൻ്റെ തൊഴിലിനെ മറക്കാത്ത ഈ കലാകാരൻ്റെ വാക്കുകൾ വളരെ വിലപ്പെട്ടതാണ്. പഴയ കാര്യങ്ങൾ അദ്ദേഹം ഒരു നിഷ്കളങ്കായ ചിരിയോടെ ഓർത്ത് പറയുന്നത് കേൾക്കുമ്പോൾ ഈ മനുഷ്യനോട് ഒരുപാട് ഇഷ്ടവും ബഹുമാനവും തോന്നി പോകുന്നു.

വർഷങ്ങൾക്ക് മുൻപ് ഇന്ദ്രൻസ് ചേട്ടൻ തയ്ച്ച് നൽകിയ ഷർട്ട് ഇപ്പോഴും തൻ്റെ കയ്യിലുണ്ടെന്നും മാത്രമല്ല അതാണ് ഇപ്പോൾ ധരിച്ചിരിക്കുന്നതെന്നും പറയുന്ന സംവിധായകൻ ഭദ്രൻ ചേട്ടൻ്റെ വീഡിയോ ഇന്ദ്രൻസ് ചേട്ടൻ ജെ.ബി. ജംഗ്ഷൻ എന്ന ഈ പോഗ്രാമിലൂടെ കാണുകയും അദ്ദേഹത്തിൻ്റെ കണ്ണുകൾ ഈറനണിയുകയും ചെയ്തു. അതിഥിയായി വന്ന് സ്നേഹ വാക്കുകളിലൂടെ ഇന്ദ്രൻസ് ചേട്ടനെ അഭിനന്ദിച്ച ഭദ്രൻ സാറിന് സല്യൂട്ട്. എത്ര ഉയരങ്ങളിലെത്തിയാലും വന്ന വഴി മറക്കാത്ത നന്മയുള്ള ഒരു മനുഷ്യൻ തന്നെയാണ് ഇന്ദ്രൻസ് ചേട്ടൻ.