മലയാളത്തിന് നഷ്ടമായ അതുല്യ നടൻ ശ്രീ.മാള അരവിന്ദനെ കരയിപ്പിച്ച ഗാനം ജയേട്ടൻ വീണ്ടും പാടിയപ്പോൾ

കൈരളി ചാനൽ സംപ്രേക്ഷണം ചെയ്ത മധുചന്ദ്രിക എന്ന പ്രോഗ്രാമിൽ ഭാവഗായകൻ പി.ജയചന്ദ്രനും കവിയും ഗാനരചയിതാവുമായ രാജീവ് ആലുങ്കലും പാട്ട് വിശേഷങ്ങൾ പങ്കുവെച്ച ആ വീഡിയോ കാണാം. പഴയൊരു ആൽബം ഗാനത്തെ കുറിച്ചാണ് ഇരുവരും മനസ്സ് തുറന്ന് സംസാരിച്ചത്. ഹൃദയത്തിൽ നൊമ്പരമുണർത്തി കണ്ണുകളെ ഈറനണിയിപ്പിക്കുന്ന ആ ഗാനം ജയേട്ടൻ ഒരിക്കൽ കൂടി ആലപിച്ചു. ചിത്രവസന്തം എന്ന ആൽബത്തിലെ പതിരുള്ള നാഴൂരി നെല്ലുമായി എന്ന ഗാനമാണ് ഭാവഗായകൻ പാടിയത്.

രാജീവ് ആലുങ്കലിൻ്റെ വരികൾക്ക് രഘുകുമാറിൻ്റെ സംഗീതം. ഇല്ലായ്മയുടെ ആ പഴയകാലത്തെ എത്ര ഭാവാർദ്രമായാണ് ഈ മനോഹരമായ ഗാനത്തിലൂടെ ആവിഷ്ക്കരിച്ചിരിക്കുന്നത്. സ്വന്തം ജീവിതത്തിൽ നിന്നുള്ള നിമിഷങ്ങളാണ് കാവ്യാത്മകമായി ശ്രീ.രാജീവ് ആലുങ്കൽ രചിച്ചത്. മികച്ച സംഗീതത്തിനൊപ്പം ജയേട്ടൻ്റെ ആലാപനം കൂടി ചേർന്നപ്പോൾ ഗംഭീരമായി. ഈ ഗാനം കേട്ട ശേഷം പ്രിയ നടനായ ശ്രീ.മാള അരവിന്ദൻ കരയുന്നത് കണ്ടു എന്ന് ജയേട്ടൻ പറയുന്നു. എന്തിനാണ് കരഞ്ഞതെന്ന് ചോദിച്ചപ്പോൾ എൻ്റെ ജീവിതമാണ് ഈ പാട്ട് എന്ന് മാള ചേട്ടൻ പറഞ്ഞത് ജയേട്ടൻ ഈ പോഗ്രാമിലൂടെ ഓർത്ത് പങ്കുവെയ്ക്കുന്നു.