ശ്രീ.എം.ജയചന്ദ്രൻ സാർ പാടിയ ഗാനത്തിന് നൃത്താവിഷ്ക്കാരവുമായി ഭാര്യ പ്രിയ ജയചന്ദ്രൻ

മലയാളത്തിൽ ഒരുപാട് മനോഹര ഗാനങ്ങൾക്ക് ഈണം നൽകിയ പ്രശസ്ത സംഗീത സംവിധായകനാണ് നമ്മുടെ സ്വന്തം ശ്രീ.എം.ജയചന്ദ്രൻ. അദ്ദേഹം ഈ അടുത്ത കാലത്ത് സംഗീതം നൽകിയ ഒരു ഭക്തി ഗാന ആൽബമായിരുന്നു ശ്രീവത്സം. ഗുരുവായൂർ ദേവസ്വം ബോർഡ് നിർമിക്കുന്ന ഈ ആൽബത്തിലെ രണ്ട് ഗാനങ്ങളുടെ വീഡിയോ റിലീസ് ചെയ്യുകയുണ്ടായി. ഈ പാട്ടുകൾ നിറഞ്ഞ മനസ്സോടെയാണ് ആസ്വാദകർ സ്വീകരിച്ചത്.

ഈ ആൽബത്തിൽ ജയചന്ദ്രൻ സാർ സംഗീതം നൽകി പാടിയ രാധികാ ഹൃദയാംബരത്തിലെ എന്ന ഗാനത്തിന് ഭാര്യ പ്രിയ അവതരിപ്പിച്ച ഈ മനോഹര നൃത്തം കണ്ടു നോക്കൂ. ഏവർക്കും ഇഷ്ടമാകുമെന്ന് പ്രതീക്ഷിക്കുന്നു. നിരവധി ഭക്തി നിർഭരമായ ഗാനങ്ങൾ എഴുതിയ പ്രശസ്ത ഗാനരചയിതാവ് ശ്രീ.എസ്.രമേശൻ നായരാണ് ഈ ഗാനത്തിൻ്റെ വരികൾ എഴുതിയത്. ഈ നൃത്ത വീഡിയോ കുറച്ചേ ഉള്ളുവെങ്കിലും കണ്ണിനും കാതിനും ഒരു നവ്യാനുഭൂതി തന്നെ പകർന്നു നൽകി.