മനസ്സിൽ തട്ടുന്ന ഫീലോടെ സ്നേഹ നിധികളായ അമ്മമാർക്കായി അഭിജിത്ത് കൊല്ലം പാടിയ ഗാനം

അമ്മ എന്ന രണ്ടക്ഷരത്തിൽ ഉലകം തന്നെ ആ കാൽക്കൽ നമിക്കുന്നു. അഭിജിത്തിന്റെ മനോഹര ശബ്ദത്തിൽ അമ്മമാർക്കായി ഇതാ ഒരു സുന്ദരമായ ഗാനം. പ്രിയപ്പെട്ട അമ്മമാരെ ജീവനോളം സ്നേഹിക്കുന്ന മക്കൾക്ക് ഈ ഒരു ഗാനോപഹാരം തീർച്ചയായും ഇഷ്ടമാകും. സ്നേഹ വാത്സല്യമോടെ മക്കളെ നോക്കി വളർത്തുന്ന അമ്മമാരുടെ മഹത്വം എത്ര എഴുതിയാലും പോരാതെ വരും.

അമ്മമാരെ ഒരിക്കലും നമ്മൾ ഉപേക്ഷിക്കരുത്. ജീവനുള്ള കാലം വരെ സ്നേഹവും സന്തോഷവും നൽകി അവരെ നമുക്ക് ചേർത്ത് പിടിക്കാം. ദൈവാനുഗ്രഹമായി ലഭിച്ച ശബ്ദമാധുരിയിലൂടെ യുവ ഗായകരിൽ ശ്രദ്ധേയനായ അഭിജിത്ത് കൊല്ലം പതിവു പോലെ ഈ ഗാനവും മനോഹരമാക്കി. ആൻ്റണി പോൾ കീരംമ്പിള്ളിയുടെ വളരെ ഹൃദയസ്പർശിയായ ഗാനരചനയ്ക്ക് അജയ് ജോസഫിൻ്റെ അതിമനോഹരമായ സംഗീതം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top