വർഷങ്ങൾക്ക് മുൻപ് എം.ജി.ശ്രീകുമാറും സുജാതയും ചേർന്ന് പാടിയ ഒരു പഴയ സ്റ്റേജ് പെർഫോമൻസ്

ചിത്രം എന്ന സിനിമയും അതിലേ ഗാനങ്ങളും ഇന്നും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഇപ്പോഴും നമ്മുടെ മനസ്സിൽ അതിലെ ഓരോ രംഗങ്ങളും മായാതെ നിൽക്കുന്നുണ്ട്. ചിരിയോടൊപ്പം നൊമ്പരമായി മാറിയ ചിത്രം മറക്കുവാനാകില്ല. പ്രിയദർശൻ്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി അഭിനയിച്ച് അദ്ഭുതപ്പെടുത്തിയ ഈ സിനിമയിലെ ഒരു ഗാനത്തിൻ്റെ പഴയ സ്റ്റേജ് പെർഫോമൻസ് വീഡിയോ കാണാം.

ദൂരെ കിഴക്കുദിക്കിൻ മാണിക്ക്യചെമ്പെഴുക്ക എന്ന മനോഹരഗാനം മലയാളികളുടെ ഹൃദയത്തിൽ പതിഞ്ഞ പാട്ടുകളിൽ ഒന്നാണ്. എം.ജി ശ്രീകുമാറും സുജാതയും ചേർന്ന് സംഗീത സംഗമം എന്ന സ്റ്റേജ് ഷോയിൽ പാടിയ ആ വീഡിയോയാണ് വർഷങ്ങൾക്ക് ശേഷം ഇപ്പോൾ വീണ്ടും പുതുമയോടെ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സുജാത ചേച്ചി ഈ അപൂർവ്വ വീഡിയോ തൻ്റെ ഫെയ്സ്ബുക്ക് പേജിലൂടെ പ്രിയപ്പെട്ടവർക്കായി പോസ്റ്റ് ചെയ്തു. ഷിബു ചക്രവർത്തിയുടെ വരികൾക്ക് കണ്ണൂർ രാജൻ്റെ സംഗീതം.

Scroll to Top